ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 23 —
84. 'നു' വക എങ്ങിനെ?
ഇതു താഴെ കാണിച്ചിരിക്കുന്നു.
പ്ര: | മകൻ | കൺ | നെഞ്ചു | തെരു | പിതാ (വു) | മരം |
ദ്വി: | മകനെ | കണ്ണെ കണ്ണിനെ |
നെഞ്ചെ നെഞ്ചിനെ |
തെരുവെ തെരുവിനെ |
പിതാവെ പിതാവിനെ |
മരത്തെ മരത്തിനെ |
തൃ: | മകനാൽ | കണ്ണാൽ | നെഞ്ചാൽ | തെരുവാൽ | പിതാവാൽ | മരത്താൽ |
ച: | മകന്നു് മകനു് |
കണ്ണിന്നു് കണ്ണിനു് |
നെഞ്ചിന്നു് നെഞ്ചിനു് |
തെരുവിന്നു് തെരുവിനു് |
പിതാവിന്നു് പിതാവിനു് |
മരത്തിന്നു് മരത്തിനു് |
പ: | മകനിൽനിന്നു് | കണ്ണിൽനിന്നു് | നെഞ്ചിൽനിന്നു് | തെരുവിൽനിന്നു് | പിതാവിൽനിന്നു് | മരത്തിൽനിന്നു് |
ഷ: | മകന്റെ | കണ്ണിന്റെ | നെഞ്ചിന്റെ | തെരുവിന്റെ | പിതാവിന്റെ | മരത്തിന്റെ |
സ: | മകനിൽ മകങ്കൽ |
കണ്ണിൽ കണ്ണിങ്കൽ |
നെഞ്ചിൽ നെഞ്ചിങ്കൽ |
തെരുവിൽ തെരുവിങ്കൽ |
പിതാവിൽ പിതാവിങ്കൽ |
മരത്തിൽ മരത്തിങ്കൽ |
ഇതിൽ, 'അൻ,' 'ആൻ,' 'ഓൻ,' എന്നന്തമുള്ളവയും, അൎദ്ധവ്യഞ്ജനം 'ഉ,' കാരം,
'ആ'കാരം, അന്തമുള്ളവയും, 'അം,' അന്തങ്ങൾ ഉള്ളവയും മറ്റും അടങ്ങീരിക്കുന്നു.