ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 26 —

88. ചുട്ടെഴുത്തുകൾ ഏവ?
സ്ഥലത്തിനാകട്ടെ കാലത്തിനാകട്ടെ ദൂരത്തി
ലും, സമീപത്തിലും ആയിരിക്കുന്നതിനെ ചൂ
ണ്ടിക്കാണിക്കുന്ന 'അ' ഇ' എന്നവ ചുട്ടെഴുത്തു
കൾ തന്നെ.
ഉ-ം.

അ+തിര =അ (ത്ര)
അ+ഇടെ=അ (വിടെ)
ഇ+തിര =ഇ (ത്ര)
ഇ+ഇടെ=ഇ (വിടെ)

89. ചുട്ടെഴുത്തുകളിൽനിന്നുഭവിക്കുന്ന ചൂണ്ടുപേരുകൾ ഏവ?
പുരുഷാൎത്ഥം പറവാനായ്ക്കൊണ്ടു.

ഉ-ം.

ഏ: അവൻ
അവൾ
അതു്
ബ: അവർ

അവ
ഏ: ഇവൻ
ഇവൾ
ഇതു്
ബ: ഇവർ

ഇവ

എന്നിവ പ്രധാനം.

90. 'അവ' 'ഇവ' എന്ന രൂപങ്ങൾക്കും, ആയതിൽ നിന്നു ജനിക്കുന്ന
രൂപങ്ങൾക്കും എന്തുവിശേഷം ഉണ്ടു?
'അവ' മുതലായതിന്റെ ആദേശരൂപത്തി
ന്നാൕ 'റ്റു' പ്രത്യയം ചേൎക്കെണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/30&oldid=183833" എന്ന താളിൽനിന്ന് ശേഖരിച്ചത്