ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 30 —

ൟ നാമങ്ങൾ * പ്രതിസംഖ്യാനാമങ്ങളായി എടു
ത്തു കൊള്ളാം.

സംഖ്യാനാമങ്ങൾ.

100. സംഖ്യാനാമങ്ങളിലും, പ്രതിസംഖ്യാനാമങ്ങളിലും, കൂടുന്നതു
എന്തു?
സംഖ്യാനാമങ്ങളിലും, പ്രതിസംഖ്യാനാമങ്ങളി
ലും കൂടുന്നതു 'ഒന്നു' എന്നുള്ളതു തന്നെ.

101. സമാസത്തിൽ ഇതിന്റെ രൂപം എങ്ങിനെ വരും?
സമാസത്തിൽ ഇതിന്റെ രൂപം ഒരു്, ഒർ,
എന്നു കാണും.
ഉ-ം. 'ഒരു പശു', 'ഓർ ഇടം'.
(വ്യഞ്ജനമൊ ദീൎഘസ്വരമൊ പരമായാൽ, 'ഒരു'
എന്നതും ഹ്രസ്വസ്വരം പരമായാൽ, 'ഓർ' എ
ന്നതും വേണം.)
ഇതിൽ നിന്നു ജനിച്ച 'ഒരുവൻ', 'ഒരുവൾ',
'ഒരുത്തി', 'ഓരോരുത്തൻ' ഇത്യാദി പ്രതിസം
ഖ്യകളായിട്ടു നടക്കും.

102. ശേഷം സംഖ്യകളുടെ രൂപം എങ്ങിനെ?
രണ്ടു്, ('ഇരു്', ഈർ); മൂന്നു് (മു, മുൻ, മൂൻ,
മൂ); നാലു്, (നാൽ); അഞ്ചു് (ഐ, ഐം, അം);
ആറു്, ആർ; ഏഴു്, എട്ടു് (എൺ); ഒമ്പതു്,
(തൊൺ, തൊൾ);
പത്തു്, (പതി=പങ്ക്തി, പ
ന്തി,); നൂറു്, ആയിരം മുതലായവ തന്നെ; അ
തിൽനിന്നുത്ഭവിച്ച സംഖ്യകൾ പലതും ഉണ്ടു.


* ഇവകൾ പഴയ ക്രിയാനാമങ്ങൾ തന്നെ; ഇതിന്റെ വിവരം
പദജനനത്തിൽ കാണും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/34&oldid=183837" എന്ന താളിൽനിന്ന് ശേഖരിച്ചത്