ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 31 —

പത്തു, ആയിരം (=സഹസ്രം) സംസ്കൃതത്തിൽ
നിന്നു ജനിച്ചതു; ലക്ഷം കോടി ഇത്യാദി ശുദ്ധ
സംസ്കൃതസംഖ്യാനാമങ്ങളും ഉണ്ടു. *

ക്രിയാരൂപഭേദം.

103. ക്രിയകൾ ഒക്കയും പ്രകൃതികൊണ്ടു എത്ര വകയുള്ളവ?
ക്രിയകൾ ഒക്കയും പ്രകൃതികൊണ്ടു ബലക്രി
യ, അബലക്രിയ, ഈരണ്ടു വകയുണ്ടു.
i.) 'പോകു്', 'കെടു്' മുതലായവ അബലക്രിയ
കൾ തന്നെ.
ii.) 'ക്കു്' എന്നന്തമുള്ളവ ബലക്രിയകൾ ത
ന്നെ.
ഉ-ം. 'കൊടുക്കു്', 'കേൾക്കു്, 'കളിക്കു്' എന്നുള്ളവ ബലം ത
ന്നെ; പ്രകൃതിക്കു് ഈ 'ക്കു്' എന്നു ചേൎന്നാറെ, ഉണ്ടായതിന്നു ബ
ലപ്രകൃതി എന്നും പറയാം.

104. അൎത്ഥത്തെ വിചാരിച്ചാൽ ക്രിയകൾ എത്ര വകയുള്ളവ?
ക്രിയ, ഒരു കൎമ്മത്തിൽ ചേരേണ്ടതൊ ചേരേ
ണ്ടാത്തതൊ എന്നു വിചാരിക്കുന്ന സംഗതിയിൽ
മേൽ, അകൎമ്മകം, സകൎമ്മകം ഈ രണ്ടുവകയു
ണ്ടു; 'ഇരിക്ക', വരിക 'ചാക' മുതലായതിന്നു
ദ്വിതീയയാകുന്ന കൎമ്മം ഇല്ലായ്കകൊണ്ടു അക
ൎമ്മകങ്ങൾ തന്നെ, 'കൊടുക്ക', 'തരിക' മുതലായ
വ സകൎമ്മകങ്ങൾ സ്പഷ്ടം.
ഉ-ം. 'പുസ്തകത്തെ 'കൊടുത്തു', അരിയെ 'തരുന്നു'.

* ഒന്നു, രണ്ടു, മുതലായവ, സംഖ്യകളായി നടക്കുന്ന നാമധാതു
ക്കൾ തന്നെ; മറ്റൊരു നാമത്തോടു ചേൎന്നതാകുമ്പൊൾ സംഖ്യയും നാ
മവും കൂടി ഓരെ സമാസനാമം എന്നെടുത്തു വ്യാകരിക്കേണം; പി
ന്നെ, "ഒന്നാം" "രണ്ടാം" മുതലായവറ്റിൽ, ആം(=ആകും) എന്നതു
ക്രിയാപദം തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/35&oldid=183838" എന്ന താളിൽനിന്ന് ശേഖരിച്ചത്