ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 34 —

വൎത്തമാനകാലം.

111. വൎത്തമാനകാലം എങ്ങനെ വരുത്താം?
പ്രകൃതിക്കും, (ബലക്രിയയാൽ ബലപ്രകൃ
തിക്കും,) വൎത്തമാന പ്രത്യയമായ 'ഉന്നു' ചേൎക്ക
യാൽ വൎത്തമാനകാലം ഉണ്ടാകും.
ഉ-ം. 'പോകുന്നു', 'വരുന്നു', 'വലിക്കുന്നു'.

112. ത്രി പുരുഷന്മാരെ കുറിക്കുന്ന വൎത്തമാനരൂപം എങ്ങനെ?

അബലം.
ലിംഗം പ്ര: പു: മ: പു: ഉ: പു:
ഏകവചനം പു: കൂടുന്നാൻ കൂടുന്നായ കൂടുന്നെൻ
സ്ത്രീ: കൂടുന്നാൾ
ന: കൂടുന്നതു
ബലം.
ലിംഗം. പ്ര: പു: മ: പു: ഉ: പു:
ബഹുവചനം പു: കുടിക്കുന്നാർ കുടിക്കുന്നീർ കുടിക്കുന്നം?
സ്ത്രീ:
ന: കുടിക്കുന്നവ

ഭൂതകാലം.

113. ഭൂതകാലത്തെ വരുത്തുന്നതു എങ്ങിനെ?
ഇകാരം തുകാരം ൟ രണ്ടക്ഷരങ്ങളിൽ ഒന്നു
പ്രകൃതിയോടു ചേൎക്കുന്നതിനാൽ ഭൂതകാലം ഉണ്ടാക്കാം.
ഭൂതത്തിൽ ബലപ്രകൃതി നടക്കുന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/38&oldid=183841" എന്ന താളിൽനിന്ന് ശേഖരിച്ചത്