ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 36 —

ഉ-ം.

പ്രകൃതി ക്രമമായ ഭൂതം ക്രമം തെറ്റിയ
ഭൂതം
1. കൊല്ലു് കൊല്ലി കൊന്നു
ചൊല്ലു് ചൊല്ലി ചൊന്നു
ചാരു് ചാരി ചാൎന്നു
2. ആളു് ആണ്ടു
വറൾ വറണ്ടു
ഈരു് ഈൎന്നു
പോരു് പോന്നു
ഉൺ ഉണ്ടു
തിൻ തിന്നു
കൊള്ളു് കൊണ്ടു
അകലു് അകന്നു

116. 'തു' കാരത്താലുള്ള ഭൂതകാലം ഏതു ക്രിയകളിൾ വരും?
'തു'കാരത്താലുള്ള ഭൂതകാലം എയ്യാദികളിൽ
വരും.
(ഉ-ം. 'എയ്തു', 'കൊയ്തു', 'ഉഴുതു', 'തൊഴുതു', 'വീതു', 'പൊരുതു').

117. 'തു'കാരം എങ്ങിനെ മാറും?
'തു' ബലപ്പെട്ടു 'ത്തു', 'ന്തു', ആയ്വരും.
'ന്തു' കാരം 'ന്നു' കാരമായി ദുഷിച്ചു പോകും. താലവ്യങ്ങളോടു 'ന്തു' കാരം 'ഞ്ഞു' കാരമായും ദു
ഷിച്ചു പോകും; എന്നാൽ ഇവയെല്ലാം ഭൂതതുകാ
രത്തിന്റെ രൂപം തന്നെ.

118. 'ത്തു' എവിടെ വരും?
i.) 'ർ', 'ഋ', 'ഴു' എന്നന്തമുള്ള പ്രകൃതികളിൽ 'ത്തു' വരും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/40&oldid=183843" എന്ന താളിൽനിന്ന് ശേഖരിച്ചത്