ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 41 —

II. ക്രിയാനാമം.

134. ക്രിയാനാമം എന്നതു എന്തു?
ക്രിയയുടെ പ്രയോഗവും നാമത്തിന്റെ പ്ര
യോഗവും കലൎന്നിട്ടു, ഒരു ക്രിയയെ അറിയിക്കു
ന്നതു തന്നെ ക്രിയാനാമം.

135. ഇതിന്റെ രൂപം എത്ര വിധം?
ഒന്നാമതിന്നു പുതിയ ഭാവരൂപം തന്നെ.
ഉ-ം. 'അടിക്ക', 'ആക്കുക'.
രണ്ടാം ക്രിയാനാമം പ്രകൃതിയോടു 'കൽ', (ബ
ലപ്രകൃതിയായാൽ, 'ക്കൽ') ചേൎക്കയാൽ തന്നെ
ഉണ്ടാക്കാം.
ഉ-ം. 'ചെയ്കൽ', 'കൊടുക്കൽ'.

136. ക്രിയാനാമം ഏതു പ്രകാരത്തിൽ ക്രിയക്കൊക്കും, ഏതുപ്രകാര
ത്തിൽ നാമത്തിന്നൊക്കും?
ക്രിയാനാമം, ആഖ്യയും കൎമ്മവും ഉള്ളതു കൊ
ണ്ടു ക്രിയക്കൊക്കുകയും വിഭക്തിയുള്ളതു കൊ
ണ്ടും ആഖ്യയായ്നില്ക്കുന്നതു കൊണ്ടും നാമത്തി
ന്നൊക്കുകയും ചെയ്യും.
ഉ-ം. അവൻ നിന്നെ 'അടിക്കയാൽ'; നീ എന്നെ രാജ്യത്തിൽ
നിന്നു പുറത്താ 'ക്കുക' വേണ്ടു നൃപ.
ഒന്നാമത്തെ ഉദാഹരണത്തിൽ 'അടിക്കയാൽ'
എന്ന ക്രിയാനാമം 'അവൻ' എന്ന ആഖ്യയെ
ആശ്രയിക്കുകയും 'നിന്നെ' എന്ന കൎമ്മത്തെ ഭ
രിക്കയും ചെയ്യുന്നതു കൊണ്ടു ക്രിയക്കു ഒക്കുന്നു. അതി
ന്നു തൃതീയ വിഭക്തിയുള്ളതുകൊണ്ടു നാമ
ത്തിന്നും ഒക്കുന്നു. രണ്ടാമത്തെ ഉദാഹരണത്തിൽ
'ആക്കുക' എന്ന ക്രിയാനാമത്തിന്നു 'നീ' എന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/45&oldid=183848" എന്ന താളിൽനിന്ന് ശേഖരിച്ചത്