ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 56 —

166. 'വെൺ' ധാതുവിനു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഏവ?
'വെൺ' ധാതുവിന്നു ശേഷമായ്വന്നിട്ടുള്ള ക്രി
യാരൂപങ്ങളിൽ വേണം എന്ന ഒന്നാം ഭാവി ഒ
ന്നു തന്നെ പ്രമാണം. വൎത്തമാനപ്രയോഗ
ത്തിൽ തന്നെ ഇതു നടക്കുന്നു; 'വേണുകിൽ',
എന്ന സംഭാവനയും 'വേണുകിലും' എന്ന അ
നുവാദകവും കൂടെ ചിലപ്പോൾ കാണും; മറ്റു
രൂപങ്ങൾക്കു പകരം 'വേണ്ടു' എന്നതിൽനിന്നു
ണ്ടായ രൂപങ്ങൾ ഉപയോഗിച്ചു വരുന്നു.

167. 'തകു', 'മികു' എന്ന ധാതുക്കൾക്കു ശേഷമായ്വന്നിട്ടുള്ള ക്രിയാ
രൂപങ്ങൾ ഏവ?
'തകു' 'മികു' എന്ന ധാതുക്കൾക്കു 'തകും', 'മികും' എന്ന ഒന്നാം ഭാവിയും, 'തകൂ', 'മികൂ' എന്ന രണ്ടാം
ഭാവിയും 'തക്ക', 'മിക്ക' എന്ന ഭൂതശബ്ദന്യൂന
വും മാത്രം ഉണ്ടു.

168. ശേഷം ചില ഊനക്രിയകൾ ഉണ്ടൊ?
i.) ചില ഊനക്രിയകൾ ഉണ്ടു 'പോൽ' ധാതു,
ഇതിന്റെ ഒന്നാം ഭാവിപോലും; ക്രിയാനാമവും
ഭാവരൂപവും പോല, പോല (വെ); ഇതുകൂടാതെ
ഇതിന്നു മറ്റൊരു രൂപങ്ങളും ഇല്ല, പക്ഷെ
'ഒരു പോലെ', 'ഉണ്ടുപോൽ' മുതലായവയിലെ
'പോൽ' എന്നുള്ളതു 'ചൊൽ' എന്നതിന്റെ രൂപ
ത്താൽ വരുന്ന ശുദ്ധനാമം തന്നെ.
ii.) മേൽ ധാതു; ഇതിന്റെ രണ്ടാം ഭാവി 'മേ
ലു' നിഷേധഭാവി 'മേലാ', നിഷേധക്രിയാനാ
മം, 'മേലായ്ക' ശേഷിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/60&oldid=183863" എന്ന താളിൽനിന്ന് ശേഖരിച്ചത്