ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 61 —

അവ്യയങ്ങൾ അല്ല; അതുകൊണ്ടു 'അവൻ ഒഴി
കെ' എന്നതിലുള്ള 'ഒഴികെ' എന്നതു അവ്യയം
അല്ല; അതു 'ഒഴിയുന്നു' എന്ന ക്രിയയുടെ ഭാവ
രൂപം തന്നെ.

പദപരിഛ്ശേദനരീതി.

"ഇപ്പറഞ്ഞവറ്റിലേക്കു".

1. ഇ ചുട്ടെഴുത്തു.
2. പ 'ഇ' എന്ന താലവ്യസ്വരത്തിന്റെ പിന്നിൽ
വരുന്ന സന്ധിപ്രത്യയം.
3. പറ പ്രകൃതി.
4 & 5. ഞ്ഞു=ന്തു 'ൻ', സന്ധിപ്രത്യയം 'തു' ഭൂതകാലപ്രത്യയം
('പറ' എന്നതിന്റെ പിന്നെ വരുന്ന താലവ്യാ
കാരത്തിന്റെ പിന്നിൽ 'ന്തു' 'ഞ്ഞു' എന്നാ
യ്പോകും.)
6. (അ) പിൻവരുന്ന അകാരത്തിന്റെ മുമ്പിൽ ലോപിച്ചു
പോയ ശബ്ദന്യൂനപ്രത്യയം.
7. അ ക്രിയാപുരുഷനാമങ്ങളെ ഉണ്ടാക്കുവാനായി ഉ
പയോഗിച്ച ചുട്ടെഴുത്തു.
8. അറ്റു് ക്രിയാപുരുഷനാമങ്ങളെ ഉണ്ടാക്കുവാനായി ഉ
പയോഗിച്ച പ്രഥമപുരുഷനപുംസകപ്രതി
സംജ്ഞപ്രകൃതിയുടെ പ്രത്യയം.
9. ഇൽ സപ്തമിപ്രത്യയം.
10. ഏ സമാസപ്രത്യയം.
11. ക താലവ്യസ്വരത്തിന്റെ പിന്നിൽ വരുന്ന ദ്വി
ത്ത്വസന്ധി അക്ഷരം.
12. കു ചതുൎത്ഥിപ്രത്യയം.


6

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/65&oldid=183868" എന്ന താളിൽനിന്ന് ശേഖരിച്ചത്