ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 64 —
ബ്രാഹ്മണൻ. | നാമം, പു: ഏ: വ: പ്ര: പു; പ്ര: വി: * |
ആട്ടിനെ. | നാമം, നപു: ഏ: വ: പ്ര: പു: ദ്വിതീയ വിഭ ക്തി, 'വിട്ടു' എന്ന ക്രിയയുടെ കൎമ്മം. |
വിട്ടു. | ക്രിയ, അബ: സക: അനുസ: അപൂൎണ്ണം, 'തു' വക ഭൂതക്രി: ന്യൂ: 'പോക' എന്നതിനാൽ പൂൎണ്ണം. † |
പോക. | ക്രിയ, അബ: അക: അനുസ: അപൂൎണ്ണം ക്രി യാനാമം. ‡ |
തക്ക. | ക്രിയ, ഊനം, ('തകു' ധാതു) അബ: അക: അനുസ: അപൂൎണ്ണം, ശബ്ദന്യൂനം, 'വണ്ണം' എ ന്ന നാമത്താൽ പൂൎണ്ണം. |
വണ്ണം. | നാമം, നപു: ഏ: വ: പ്ര: പു: പ്ര: വി. ¶§ 'തക്ക' എന്ന ശബ്ദന്യൂനത്തിന്റെ പൂൎണ്ണം. |
ഒരുഉപായം | നാമം, സമാസം, നപു: ഏ: വ: പ്ര: പു: പ്ര: വി: *** ('ഒരു' മുമ്പെത്തെ വണ്ണം തന്നെ.) |
ചെയ്യ=(ചെയ്ക) | ക്രിയ, അബ: സക: അനുസ: അപൂൎണ്ണം, ക്രിയാനാമം. ‖ |
വേണം. | ക്രിയ, ഊനം, (വെൺധാതു) അബ: സക: അനുസ: പൂൎണ്ണം, ഭാവികാലം.** |
* 'വിട്ടു' 'പോക' എന്ന ക്രിയകളുടെ ആഖ്യ.
† 'ബ്രാഹ്മണൻ' എന്ന ആഖ്യയുടെ അപൂൎണ്ണക്രിയ.
‡ 'തക്ക' എന്ന ക്രിയയുടെ ആഖ്യ.
§¶ ആശ്രിതാധികരണം പ്രകാരത്തെ കുറിക്കുന്നു.
*** ആശ്രിതാധികരണം 'ചെയ്ക' എന്ന ക്രിയയുടെ കൎമ്മം.
‖ 'നാം' എന്ന അസ്പഷ്ടാഖ്യയുടെ ക്രിയയും 'വേണം' എന്ന ക്രിയ
യുടെ ആഖ്യയും, തന്നെ.
** 'ചെയ്ക' എന്ന ആഖ്യയുടെ ക്രിയ.