ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 60 —


192. തദ്ധിതനാമങ്ങൾ ഏവ?
നാമങ്ങളോടോരൊ പ്രത്യയങ്ങളെ ചേൎത്തുണ്ടാ
ക്കിയ നാമങ്ങൾ തന്നെ തദ്ധിതനാമങ്ങൾ.

193. പുരുഷതദ്ധിതനാമങ്ങളെ എങ്ങിനെ ഉണ്ടാക്കും?
അൻ, ഇ, ത്തി എന്ന പ്രത്യയങ്ങളെ ചേൎത്തിട്ടു
പുരുഷതദ്ധിതനാമങ്ങളെ ഉണ്ടാക്കും.
ഉ-ം. (കൂൻ) 'കൂനൻ', 'കൂനി'; (മല) 'മലയൻ', 'മലയി'; (തീവു)
'തീവൻ', 'തീയൻ', 'തീയ്യത്തി'.

194. 'അവൻ' ('ആൻ', 'ഓൻ') 'അവൾ', 'അവർ', ('ആർ', 'ഓർ')
മുതലായ പ്രതിസംജ്ഞകളെയും ചേൎക്കാമൊ?
അവൻ' ('ആൻ', 'ഓൻ') 'അവൾ', 'അവർ',
('ആർ', 'ഓർ')
മുതലായ പ്രതിസംജ്ഞകളെയും
ചേൎക്കാം.
ഉ-ം. 'വാനവർ', 'വാനോർ', 'കാട്ടവർ', 'ദൂരത്തോൻ', 'എവിട
ത്തോൻ', 'എങ്ങോർ', 'കത്തനാർ', 'അടിയാർ', 'പെണ്മണിയാൾ',
'മൈക്കണ്ണാൾ' ഇത്യാദി.

195. 'ഏ' പ്രത്യത്താലുള്ള സമാസരൂപം (216 എന്ന പോലെ)
തദ്ധിതങ്ങളിൽ കൂടെ കൊള്ളാമൊ?
'ഏ' പ്രത്യയം തദ്ധിതങ്ങളിലും കൊള്ളാം.
ഉ-ം. 'പിന്നേയവൻ', 'പിന്നേവർ', 'പിന്നേവറ്റിങ്കൽ', 'മുന്നേ
വൻ', 'മുന്നേതു', 'പണ്ടേതു', 'തെക്കേതു', 'അങ്ങേയവർ', 'അങ്ങേതു',
'അകത്തേതു', 'പിന്നേത്തതു', 'മുമ്പിലേവ', 'അഗ്രത്തിങ്കലേവ',
'നമ്മുടേതു', 'തന്റേതു', 'അവരേതു'.

196. വേറെ തദ്ധിതരൂപങ്ങളും ഉണ്ടൊ?
തദ്ധിതരൂപങ്ങൾ വേറയും ഉണ്ടു. 'ആൾ',
'ആളി', 'ആളൻ', 'ആളം' എന്നവ ചേൎക്കുന്നതി
നാൽ ഉണ്ടാകുന്നവ സമാസം തന്നെയെങ്കിലും
തദ്ധിതങ്ങളായും കൊള്ളിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/74&oldid=183877" എന്ന താളിൽനിന്ന് ശേഖരിച്ചത്