ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 71 —

മലയാളം മലയാളൻ മലയാളി
കാട്ടാളൻ കൂട്ടാളി
കമ്മാളർ
വില്ലാൾ വില്ലാളി

197. ഭാവനാമങ്ങളായ്വരുന്ന തദ്ധിതങ്ങളുടെ പ്രത്യയം എങ്ങിനെ?
ഭാവനാമങ്ങളായ്വരുന്ന തദ്ധിതങ്ങളുടെ പ്രത്യ
യങ്ങൾ 'മ' 'ത്തനം' എന്നവ തന്നെ.
ഉ-ം. 'അടിമ', 'ആണ്മ', 'കോന്മ', 'കോയ്മ', 'മലയായ്മ', ('മല
യാഴ്മ',) 'കള്ളത്തനം' മുതലായവ.

198. സംസ്കൃതതദ്ധിതപ്രത്യയങ്ങളിൽ മുഖ്യമായവ ഏവ?
i.) 'വൽ’, ‘മൽ';
ഗുണവാൻ, (പു.) ഗുണവതി (സ്ത്രീ), ഗുണവത്തു(ന,) ബുദ്ധിമാൻ,
ബുദ്ധിമതി, ബുദ്ധിമത്തു.
ii.) 'ശാലി',
ധൈൎയ്യശാലി (=ധൈൎയ്യവാൻ) അറിവുശാലി.
iii.) 'കാരൻ', 'കാരി', 'കാരം'.
ഉ-ം. 'പുരുഷകാരം', 'പുരുഷാരം', 'പൂജാരി', 'പണിക്കാരൻ',
'പണക്കാരൻ', 'കുതിരക്കാരൻ', 'വേലക്കാരൻ', 'പണക്കാരത്തി'
മുതലായവ.
iv.) 'ത്വം', 'ത', 'യം'.
ഉ-ം. 'പ്രഭുത്വം', 'ചങ്ങാതിത്വം', (ചങ്ങായിത്തം) 'ആണത്വം',
'ക്രൂരത', 'മൂഢത', 'ശൂരത', 'മൌഢ്യം' മുതലായ ഭാവനാമങ്ങൾ
തദ്ധിതങ്ങൾ അത്രെ.

ക്രിയാജനനം.

199. ക്രിയാധാതുവിന്നു എത്ര അക്ഷരങ്ങൾ പോരും?
ക്രിയാധാതുവിന്നു ഒന്നു രണ്ടു അക്ഷരങ്ങൾ
മതി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/75&oldid=183878" എന്ന താളിൽനിന്ന് ശേഖരിച്ചത്