ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 73 —


ധാതു പ്രകൃതി ധാതു പ്രകൃതി
i. നിൾ നീൾ h. വറു വറ്റു, വറൽ
പറു പാറു i. പഴ പഴകു
ii. പൊരു പോരു നൽ നൽകു
a. കുറു കുറ നൊ നോകു
b. തിർ തിരി ചാ ചാകു
പതു പതി പൊ പോകു
c. തൊടു തുടെ(ക്കു) j. പുതു പുതുക്കു
d. ചെറു ചുറുങ്ങു മൂ മൂക്കു
e. മുടു മുടന്തു കൾ കക്കു (=കൾക്കു)
f. തുൾ തുളുമ്പു വെൾ വെളുക്കുന്നു
g. തൊടു തുടരു കുറു കുറുക്കു
വാ വരു k. ചെവു ചുവക്ക

202. പുനരൎത്ഥക്രിയകൾ എങ്ങിനെ ജനിക്കുന്നു?
പുനരൎത്ഥക്രിയകൾ ജനിക്കുന്നതു ഒന്നാമതു
ധാതുവിനോട 'ങ്ങു' പ്രത്യയം ചേൎക്കയാൽ ത
ന്നെ.*
ഉ-ം. 'മിൻ', 'ഞൾ' എന്നവയിൽനിന്നു 'മിനുങ്ങു'; 'ഞളുങ്ങു' എ
ന്നവ ഉണ്ടായി;
രണ്ടാമതു ധാതുവിന്റെ ആവൎത്തനത്താൽ അത്രെ.
ഉ-ം. 'വെൾ', 'ചുടു,' 'നുറു,' 'കിറു' എന്നവയിൽനിന്നു 'വെളുവെ
ളുക്കു'; 'ചുടുചുടുക്കു'; 'നുറുനുറുങ്ങു'; 'കിറുകിറുക്കു' എന്നവ ഉണ്ടായി.

203. നാമങ്ങളിൽനിന്നു ജനിക്കുന്ന ക്രിയകൾ ഉണ്ടൊ?
നാമങ്ങളിൽനിന്നു ജനിക്കുന്ന ക്രിയകൾ അ
നേകം ഉണ്ടു; മിക്കതും ബലക്രിയകൾ തന്നെ.

* ഇതിന്നും പിൻവരുന്ന ആറുചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങ
ളിൽ ബലക്രിയകളുടെ സംഗതിയിൽ ഉദാഹരണങ്ങളിൽ കാണുന്നതു
ബലപ്രകൃതികൾ തന്നെ.

7

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/77&oldid=183880" എന്ന താളിൽനിന്ന് ശേഖരിച്ചത്