ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 74 —

i.) ഉകാരാന്തങ്ങളാൽ.
'ഒന്നു', 'വമ്പു', 'കല്ലു' എന്നവയിൽനിന്നു 'ഒന്നിക്കു', 'വമ്പിക്കു',
'കല്ലിക്കു' എന്നവയുണ്ടായി.
ii.) 'അം' അന്തങ്ങളാൽ.
'തേവാരം', 'മധുരം', 'പാരം' എന്നവയിൽനിന്നു 'തേവാരിക്കു',
മധൃക്കു', 'പാരിക്കു' എന്നവയുണ്ടായി.
iii.) 'അൻ' അന്തങ്ങളാൽ.
മദ്യപൻ എന്നതിൽനിന്നു 'മദ്യപിക്കു' എന്നതുണ്ടായി.
iv.) 'അ', 'ഇ', അന്തമുള്ള ഭാവനാമാന്തങ്ങളാൽ.
'ഒരുമ', 'ഓൎമ്മ', 'മറ', 'നില', 'തടി', 'മൊഴി' എന്നവയിൽ നി
ന്നു 'ഓൎമ്മിക്കു', 'മറ(യു)', 'മറെക്കു', 'നിലെക്കു', 'തടിക്കു',
'മൊഴി(യു)' എന്നവ ഉണ്ടായി.
v.) 'അൽ' അന്തങ്ങളാൽ.
'നിഴൽ', 'പൂതൽ’ എന്നവയിൽനിന്നു 'നിഴലിക്കു' 'പൂതലിക്കു'
എന്നവയുണ്ടായി.
vi.) 'ഇർ' അന്തങ്ങളാൽ.
'എതിർ', 'കുളിർ' എന്നവയിൽനിന്നു 'എതിൎക്കു'; 'കുളിൎക്കു' എന്ന
വയുണ്ടായി.

204. ഹേതുക്രിയകളുടെ ഉത്ഭവം എങ്ങിനെ?
അബലപ്രകൃതിയെ ബലപ്രകൃതി ആക്കുക
യാൽ തന്നെ ഒന്നാമത്തെ വക ഉണ്ടാകും.
ഉ-ം. ആകു, ‘ആക്കു';
അടങ്ങു, 'അടക്കു';
കെടു, 'കെടുക്കു';
വളർ, 'വളൎക്കു';
നന, 'നനെക്കു'.

205. രണ്ടാമത്തെ വക എങ്ങിനെ?
രണ്ടാമത്തെ വക 'ത്തു' ചേൎക്കയാൽ തന്നെ.
ഉ-ം. വരു, 'വരുത്തു';
വളർ, 'വളൎത്തു';

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/78&oldid=183881" എന്ന താളിൽനിന്ന് ശേഖരിച്ചത്