ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 77 —

ഉ-ം. 'അടിച്ചുതളി', തീണ്ടിക്കുളി.'

212. 'അൻ', 'അം' എന്നന്തമുള്ള നാമങ്ങൾ സമാസിതനാമത്തി
ന്റെ പൂൎവ്വപദമാകുന്നതു എങ്ങിനെ?
'അൻ', 'അം' എന്നന്തമുള്ളനാമങ്ങൾ സമാസി
തത്തിന്റെ പൂൎവ്വപദമാകുന്നതു 'ൻ', 'ം' എന്ന
വ ലോപിച്ചു പോകുന്നതിനാൽ തന്നെ.
ഉ-ം. 'മരക്കലം', 'കാട്ടാളപതി.'
'ൻ', 'ം', ലോപിക്കാത്തതും ഉണ്ടു.
ഉ-ം. 'ചേരമാൻനാടു', 'മുഴംകാൽ', 'കുളങ്ങര'.

213. 'അൻ', 'അം' ലോപിക്കും ദിക്കിൽ സ്വരം പരമായാൽ എ
ങ്ങിനെ?
'അൻ', 'അം' ലോപിക്കും ദിക്കിൽ സ്വരം പരമാ
യാൽ അതിന്നു പലപ്രയോഗങ്ങൾ ഉണ്ടു.
ഉ-ം. 'നീല അഞ്ജനം', 'കലവറ', 'മദയാന', 'വെളിച്ചെണ്ണ',
'കൃഷ്ണാട്ടം'.
സ്വരം പരമാകുന്ന ചിലദിക്കിൽ 'ൻ', 'ം' ലോ
പിക്കുന്നില്ല.
ഉ-ം. 'പണയമോല', 'രാമനാട്ടം'.*

214. സമാസിതനാമത്തിൽ ആഗമം കൂടെ പ്രയോഗിക്കുന്നുണ്ടൊ?
'അൻ', 'അം', 'ൻ', 'ം' ഈ ആഗമങ്ങൾ കൂടെ
സമാസിതനാമത്തിൽ നടപ്പു.
ഉ-ം. 'തെക്കൻ കാറ്റു', 'പൊന്നെഴുത്തൻ ചേല', 'മലമ്പുലി',
'പനങ്കുല', 'പൂന്തേൻ', 'ചുണ്ടങ്ങ് (=ചുണ്ടൻ കായി).

215. ആദേശരൂപത്തിന്റെ പ്രയോഗം സമാസിതനാമത്തിൽ പൂ
ൎവ്വപദമായ്നടക്കുമൊ?

* ഇതു ദുൎല്ലഭം, സാധാരണയായി സമാസത്തിൽ പൂൎവ്വപദത്തി
ന്റെ വിഭക്തിപ്രത്യയം ലോപിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/81&oldid=183884" എന്ന താളിൽനിന്ന് ശേഖരിച്ചത്