ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 86 —

ഉ-ം. 'കേളൻ നല്ലവൻ'; 'രാമൻ ജയിച്ചു'; ഇവയിൽ 'നല്ലവൻ',
'ജയിച്ചു' എന്നവ ആഖ്യാതങ്ങൾ.

228. മൂന്നാമതൊരു പദം വാക്യത്തിന്നു ചിലപ്പോൾ വേണ്ടുന്നതി
ല്ലയൊ?
i.) ആഖ്യാതം സകൎമ്മകക്രിയയാകുന്ന പക്ഷം,
ക്രിയയെ അനുഭവിക്കുന്നതു കാണിപ്പാനായി
ഒരു പദം മൂന്നാമതു വേണ്ടതാകുന്നു.
ഉ-ം. സൌമിത്രി 'വീതിഹോത്രനെ' ജ്വലിപ്പിച്ചിതു.
ii.) ആഖ്യാതം നാമമായാൽ സംബന്ധക്രിയ
അതിനോടു ചേൎക്കാം; സംബന്ധക്രിയ, ‘ആക' *
എന്ന ക്രിയയുടെ അനുസരണനിഷേധത്തിൽ
ഏതുമായിരിക്കും.
ഉ-ം. കേളൻ നല്ലവൻ 'ആകുന്നു'.

229. കൎത്താവെന്നതു എന്തു?
കൎത്താവു, ക്രിയയെ ചെയ്യുന്നതിനെ കാണി
ക്കുന്ന പദം തന്നെ; കൎത്താവു സാധാരണ
യായി പ്രഥമവിഭക്തിയിൽ ആൕ ക്രിയയെ ഭരി
ക്കുന്നു; (ആയതുകൊണ്ടു ചിലപ്പോൾ ആഖ്യ
കൎത്താവെന്നു വിളിക്കപ്പെടുന്നു).
ഉ-ം. 'സൌമിത്രി വീതിഹോത്രനെ ജ്വലിപ്പിച്ചതു' ഇതിൽ
'സൌമിത്രി' എന്ന ആഖ്യ, കൎത്താവു തന്നെ.

230. കൎത്താവു എല്ലായ്പൊഴും ആഖ്യയായിരിക്കുമൊ?
കൎത്താവു എല്ലായ്പൊഴും ആക്യയായി വരുന്നില്ല;
കാരണം ആഖ്യാതം കൎമ്മത്തിൽ ക്രിയയായിരിക്കു
മ്പോൾ കൎമ്മം പ്രഥമ വിഭക്തിയിൽ ആയിരി

* 'ആക' എന്നതിന്റെ നിഷേധം 'അല്ല' എന്നതു തന്നെ.
എന്നാൽ 'ആകാ' എന്നും നടപ്പു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/86&oldid=183889" എന്ന താളിൽനിന്ന് ശേഖരിച്ചത്