ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 86 —

ഉ-ം. (1.) 'തെളിവിൽ' പാടി;
(2.) 'താമസം വിനാ' പറഞ്ഞാക്കി;
(3) 'ഞങ്ങൾ സൂക്ഷിക്കാഞ്ഞാൽ' അതു നാസ്തിയാം.

238. ആഖ്യാതവിശേഷണങ്ങളായ്വരുന്ന ഒറ്റപ്പദങ്ങൾ ഏവ?
നാമങ്ങളൊടു ചേരുന്നവ, ക്രിയകളോടു ചേരു
ന്നവ, ഇങ്ങിനെ രണ്ടു വിധമുള്ള വിശേഷണങ്ങളുണ്ടു.

239. ആഖ്യാതം നാമമായാൽ ആഖ്യാതവിശേഷണങ്ങളായ്വരുന്ന
ഒറ്റപ്പദങ്ങൾ ഏവ?
ആഖ്യാതം നാമമായാൽ വിശേഷണങ്ങളായി
വരുന്നവകളാവിതു:
i.) ശബ്ദന്യൂനം.
ഉ-ം. അതു 'വല്ലാത്ത മോഹം'.
ii.) ഷഷ്ഠിവിഭക്തി.
ഉ-ം. ഇതു 'എന്റെ' ജന്മം; 'എന്നുടെ' ഗുരുക്കന്മാർ അന്തണ
പ്രവരന്മാർ.
iii.) മറ്റുള്ള വളവിഭക്തികൾ.
ഉ-ം. (തൃതിയ) ഇവൻ 'ധനദനോടു' സദൃശൻ.
(ചതുൎത്ഥി) കേരളത്തിൽ വാഴുന്ന മനുഷ്യർ 'സ്വൎഗ്ഗവാസികൾക്കു'
തുല്യർ.
(സപ്തമി) ഇതു 'മലനാട്ടിലെ' രാജാവു; 'വേടരിൽ' പ്രധാനൻ
ഞാൻ.
iv.) ആദേശരൂപം.
ഉ-ം. ഇതു 'ദൈവത്തിൻ' വിലാസം തന്നെ; പൂൎവ്വശിഖ 'പരദേ
ശത്തു' നിഷിദ്ധം.
v.) പ്രതിസംജ്ഞനാമങ്ങൾ.
ഉ-ം. സാധു 'താൻ' അവൻ തന്നെ;
എന്റെ ഭോഷത്വം 'തന്നെ' ഞാൻ അങ്ങോട്ടു ചെന്നു പറഞ്ഞതു;
vi.) 'ആം' എന്നതിനോടു കൂടിയും, കൂടാതെയും,
ഉള്ള പ്രതിസംഖ്യാനാമങ്ങൾ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/90&oldid=183893" എന്ന താളിൽനിന്ന് ശേഖരിച്ചത്