ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 90 —

243. ഉപവാക്യങ്ങൾ എന്നവ എന്തു?
ഉപവാക്യത്തിൽ ഭിന്ന ആഖ്യയും, ആഖ്യാതവും
ഉണ്ടു; എന്നാൽ ക്രിയ അപൂൎണ്ണം തന്നെ.

244. നാലുവക ഉപവാക്യങ്ങൾ ഏവ?
i.) ക്രിയാനാമത്താലൊ, ക്രിയാപുരുഷനാമത്താ
ലൊ ഉള്ള ഉപവാക്യങ്ങൾ.
ഉ-ം. (കല്മഷം ആകുന്നതു ധൎമ്മത്തെ) 'മറക്കയാൽ';
ii.) ക്രിയാന്യൂനങ്ങളാലോ, ശബ്ദന്യൂനങ്ങളാലോ
ഉള്ള ഉപവാക്യങ്ങൾ.
ഉ-ം. 'ശല്യരുടെ ശരം ഏലാതെ' (ആരുമേയില്ല.) 'കെട്ടിയിട്ട'
(നായിക്കു കുപ്പയെല്ലാം ചോറു).
iii.) സംഭാവനാനുവാദകങ്ങളാൽ ഉള്ള ഉപവാ
ക്യങ്ങൾ.
ഉ-ം. (പൊല്ലാത ഫലം വരും) 'ഒല്ലാത കൎമ്മം ചെയ്താൽ;' 'ഒരു
ത്തൻ കൊടുത്തീടിലും' ഭക്തിയില്ലായ്കിൽ (പിഴവരും).
iv.) ഭാവരൂപങ്ങളാൽ ഉള്ള ഉപവാക്യങ്ങൾ; ഇ
ങ്ങിനെ നാലുവക തന്നെ.
ഉ-ം. 'എന്റെ പറ്റിൽ പൂൎണ്ണ തെളിവിരിക്കേ' (അവന്നായ്
വിധി കൊടുപ്പാൻ പാടുള്ളതല്ല.)

245. ഉപവാക്യങ്ങളുടെ പ്രയോഗം എങ്ങിനെ?
ഉപവാക്യങ്ങൾ മുൻപറഞ്ഞപ്രകാരം വെവ്വേ
റെ വിശേഷണങ്ങളായ്ത്തന്നെ വരും; ശബ്ദന്യൂന
ത്താൽ അവസാനിച്ച ഉപവാക്യങ്ങൾ നാമങ്ങ
ളെവിശേഷിക്കയും; ക്രിയാന്യൂനത്താലൊ, സംഭാ
വന അനുവാദക ഭാവരൂപം എന്നവകളാലൊ,
ക്രിയാനാമങ്ങളുടയൊ ക്രിയാപുരുഷനാമങ്ങളുട
യൊ വളവിഭക്തികളാലൊ അവസാനിച്ച ഉ
പവാക്യങ്ങൾ ക്രിയകളെയും വിശേഷിക്കയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/94&oldid=183897" എന്ന താളിൽനിന്ന് ശേഖരിച്ചത്