ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 94 —

ഇങ്ക്ലിഷ്കാർ 5ാം എപ്രിൽ 1799 തുടങ്ങി 4ാം മെയ്യോ
ളം ശ്രീരംഗപട്ടണത്തെ നിരോധിച്ചു, 4ാം മെയി
തന്നെ ആ സ്ഥലത്തെ പിടിക്കയും ഠിപ്പുവിനെ കൊ
ല്ലുകയും ചെയ്തു. ഇങ്ക്ലാന്തിലെ മൂന്നാം ജോൎജ്ജ നാ
ലാം വില്യമിന്റെ അഛ്ശനും ഒന്നാം വിക്തോരിയ രാ
ജ്ഞിയുടെ മൂത്തഛ്ശനും ആയിരുന്നു. പത്താം ലെയൊ
പാപ്പാ വിദ്യകളെയും ശില്പിവേലകളെയും ബഹു താ
ല്പൎയ്യത്തോടെ ആദരിച്ചു. ഗൎമ്മാന്യരാജ്യത്തിലെ കവി
ശ്രേഷ്ഠനായ മൊസൎത്ത 27ാം ജനുവരി 1756 ജനിച്ചു.
അവൻ 4ാം ദിസംബർ 1791 മരിച്ചു, അതുകൊണ്ടു
തന്റെ 36ാം വയസ്സിൽ തന്നെ. അവൻ തന്റെ
ഒന്നാം വാദ്യഘോഷം (concert) നടത്തിയപ്പോൾ,
അവൻ ആറാം വയസ്സിനെ തികച്ചില്ല. എന്റെ
ജ്യേഷ്ഠൻ 24ാം ജൂൻ തുടങ്ങി 29ാം സപ്തെംബർ വരെ
മദ്രാസിൽ പാൎത്തിരുന്നു. ഞങ്ങൾ 15ാം അഗുസ്ത
ബൊംബായിലേക്കു പുറപ്പെട്ടു 5ാം ജനുവരിയോളം
അവിടെ പാൎക്കും. 5ാം 6ാം 7ാം 8ാം മെയിമാസത്തിൽ
ഇവിടെ ഭയങ്കരമുള്ള ഇടിയും വലിയ മഴയും ഉണ്ടാ
യിരുന്നു. നാം 19ാം നൂറ്റാണ്ടിൽ ജീവിക്കുന്നു.

11. പാഠം.

AUXILIARY VERBS=സഹായ ക്രിയകൾ.

Can കഴിയുക; may ആം; will ഇഛ്ശിക്ക;
must വെൺ; shall ഉം; ought വേണ്ടിരിക്ക.

Present tense വൎത്തമാനം I can etc. ഞാൻ കഴിയുന്നു.
Past tense ഭൂതം I could etc. ഞാൻ കഴിഞ്ഞു.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/100&oldid=183720" എന്ന താളിൽനിന്ന് ശേഖരിച്ചത്