ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 97 —

പിന്നെയും വീട്ടിൽ ഇരിക്കേണം. ഇന്നലെ വൈകു
ന്നേരത്തു എന്റെ മൂത്തപ്പനു സുഖക്കേടു ഉണ്ടാക
കൊണ്ടു അവനു വരുവാൻ കഴിഞ്ഞില്ല. നിങ്ങൾക്കു
ഇങ്ക്ലിഷ സംസാരിപ്പാൻ കഴിയുമൊ? ഇല്ല, തമ്പുരാ
നെ, (sir) എനിക്കു അതിനെ സംസാരിച്ചു കൂടാ, എ
ങ്കിലും എനിക്കു ലഘുതര പദങ്ങളായൊരു ഇങ്ക്ലിഷപു
സ്തകത്തെ വായിപ്പാൻ കഴിയും. മുമ്പെ എനിക്കു അ
തിനെനല്ലവണ്ണം സംസാരിപ്പാൻ കഴിവുണ്ടായി; എ
ങ്കിലും അഭ്യാസം ഇല്ലായ്കയാൽ അതു മറന്നുപോയി.
ഇപ്പോൾ, ഉള്ളപ്രകാരം നിന്റെ അമ്മയപ്പന്മാർ എ
പ്പോഴും ഭാഗ്യവാന്മാരായിരിക്കേണമെ! പ്രസംഗി ന
ല്ലവണ്ണം ഉച്ചരിക്കായ്കയാൽ ഞങ്ങൾക്കു അവനെ
തിരിച്ചറിവാൻ കഴിഞ്ഞില്ല. ഏതു പ്രസംഗിക്കും വെ
ടിപ്പുള്ള ഉച്ചാരണം വേണ്ടതു. വൈദ്യനു ദീനക്കാര
നെ രക്ഷിപ്പാൻ കഴിഞ്ഞില്ല. നിങ്ങളുടെ പൂക്കളിൽ
ഒന്നിനെ എടുക്കാമൊ? നിങ്ങൾക്കു ഇഷ്ടമുള്ളതെല്ലാം
എടുക്കാം, അവ എല്ലാം നിങ്ങളുടെ സേവക്കായിട്ടു
ഇരിക്കുന്നു. എനിക്കു ചിലപ്പോൾ എന്റെ പാഠങ്ങ
ളെ എളുപ്പത്തിൽ പഠിപ്പാൻ കഴിയും, ചിലപ്പോൾ വ
ലിയ പ്രയാസം ഉണ്ടു. ഞാൻ ഈ ആഴ്ചവട്ടത്തിൽ ഉ
ത്സാഹവും അനുസരണവുമുള്ളവൻ ആകുന്നെങ്കിൽ,
ഞാൻ വരുന്ന ഞായറാഴ്ചയിൽ എന്റെ മൂത്തമ്മയെ
ചെന്നു കാണേണം. (shall) അതുകൊണ്ടു ഞാൻ
അന്നു വീട്ടിൽ ആയി പോകാതിരിപ്പാൻ വേണ്ടി,
ഞാൻ എന്റെ ഗുരുക്കന്മാരെയും അമ്മയപ്പന്മാരെ
യും പ്രസാദിപ്പിപ്പാനായി എന്നാൽ കഴിയുന്നതിനെ
ചെയ്യും. കിഴവന്മാർ സംസാരിക്കുമ്പോൾ, യുവാക്കൾ

9

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/103&oldid=183723" എന്ന താളിൽനിന്ന് ശേഖരിച്ചത്