ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 98 —

മിണ്ടാതിരിക്കേണം മഴ പെയ്തതുകൊണ്ടു എന്റെ
സഹോദരൻ പുറത്ത ചെല്ലരുതാതെ ആയി. പി
ന്നെ കൂട്ടാളി ഇല്ലായ്കയാൽ അവനു പുറത്ത ചെല്ലു
വാൻ മനസ്സില്ലാതെ ആയി. നിണക്കു ഈ വാതി
ലിനെ തുറക്കുവാൻ കഴിയുമൊ? കഴിക ഇല്ല. എനി
ക്കു താക്കോൽ ഇല്ല. എനിക്കു എന്റെ പുസ്തകങ്ങ
ളെ കാണ്മാൻ കഴിയായ്കയാൽ ഇന്നലെ വൈകുന്നേ
രത്തു എന്റെ പാഠം പഠിപ്പാൻ കഴിയാതെ ആയി.
നീ നിന്റെ പുസ്തകങ്ങളെ എല്ലായ്പോഴും തക്ക സ്ഥ
ലത്ത വെക്കേണം. ഈ കത്തിനെ തപ്പാലിൽ ഇടേ
ണ്ടതു ആർ? ഞാൻ അതിനെ ചെയ്യേണ്ടുന്നതാകു
ന്നു. ഞങ്ങൾ എപ്പോഴും 9 മണിസമയത്തു ഉറങ്ങു
വാൻ പോകെണം. മദ്രാസിയിൽ നടപ്പുദീനം ഇള
കി പോൽ കാരണവർ അതിനെ കാലത്തു പറഞ്ഞു,
അവൻ അതിനെ വൎത്തമാനകടലാസ്സിൽ വായിച്ച
പ്രകാരം പറഞ്ഞു.

12. പാഠം.

TO DO =ചെയ്ക.

Present tense വൎത്ത: Past tense ഭൂതം:
I do ഞാൻ ചെയ്യുന്നു. I did ഞാൻ ചെയ്തു.

സൂത്രങ്ങൾ.

1. ചോദ്യത്തിലും നിഷേധത്തിലും നിഷ്കൎഷണ
ത്തിലും വിധിയിലും to do എന്ന സഹായക്രിയയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/104&oldid=183724" എന്ന താളിൽനിന്ന് ശേഖരിച്ചത്