ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 100 —

∗ അഭ്യാസങ്ങൾ.

ഇപ്പോൾ എത്ര മണി എന്നു നിങ്ങൾ അറിയു
ന്നുവൊ? ഞാൻ അറിയുന്നില്ല. എന്റെ ഗഡിയാൾ
ശരിയല്ല. നിങ്ങൾ സാധാരണമായി ഏതു സമയ
ത്തിൽ മുത്താഴം കഴിക്കുന്നു. ഞങ്ങൾ മിക്കതും 7 മണി
സമയത്തു മുത്താഴം കഴിക്കുന്നുണ്ടു, എങ്കിലും ഇന്നു
രാവിലെ ഞങ്ങൾ അത്ര വേഗത്തിൽ (early) കഴി
ച്ചില്ല, കഴിക്കുമ്പോൾ ഏകദേശം 8 മണി ആയിരു
ന്നു എന്നു എനിക്കു തോന്നുന്നു. നി എന്തിന്നു നി
ന്റെ കത്തിനെ ഇത്ര വിടക്കായി എഴുതുന്നു. നീ എ
ല്ലാകത്തിനെയും കഴിയുന്നെടത്തോളം നന്നായി എ
ഴുതെണം, പ്രത്യേകം നീ നിന്റെ അമ്മയപ്പന്മാൎക്കു
എഴുതുന്ന കത്തുകൾ, കത്തിനെ നല്ലവണ്ണം എഴുതു
ക, കടലാസിനെ മുഷിപ്പിക്കരുതു, നീ നിന്റെ സ
ഹോദരനു എത്ര പ്രാവശ്യം എഴുതുന്നു? ഞാൻ അവ
നു ദുൎല്ലഭമായി എഴുതുന്നുള്ളൂ. കത്തു എഴുതുവാൻ വേ
ണ്ടി എനിക്കു അധികം നേരമില്ല. ഞാൻ നിങ്ങൾ
ക്കു ഒരു മാങ്ങ തരാമൊ? ഞാൻ നിങ്ങൾക്കു നന്ദി
ചൊല്ലുന്നു, ഞാൻ മാങ്ങ തിന്നുന്നില്ല, എങ്കിലും നി
ങ്ങൾ സമ്മതിച്ചാൽ, ഞാൻ ഒരു നാരങ്ങ എടുക്കാം.
ഇഷ്ടം ഉണ്ടെങ്കിൽ ഈ നാരങ്ങകളിലും വാഴക്കായി
ലും ചിലതു എടുക്ക. നാരങ്ങയും വാഴക്കായും എനി
ക്കു പെരുത്തു ഇഷ്ടം, എങ്കിലും ചക്ക, എനിക്ക ഇ
ഷ്ടമുള്ളതല്ല. അതിന്റെ വാസന എനിക്കു സ
ഹിച്ചു കൂടാ. ഈ വാഴക്കായി നിങ്ങളുടെ പറമ്പിൽ

∗ ഈ വാചകങ്ങളിൽ to do എന്നതിനെ കഴിയുന്നെടത്തോളം
പ്രയോഗിക്കേണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/106&oldid=183726" എന്ന താളിൽനിന്ന് ശേഖരിച്ചത്