ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 101 —

നിന്നു തന്നെ ഉണ്ടായൊ? ഇല്ല, അവ ഞങ്ങളുടെ
പറമ്പിൽനിന്നു ഉണ്ടായതല്ല. (grow) ഞങ്ങളുടെ
തോട്ടക്കാരൻ അവറ്റെ സമ്മാനമായിട്ട അയച്ചു.
ഞങ്ങളുടെ പറമ്പിൽ ഉണ്ടാകാത്ത പല പഴങ്ങളെ
അവൻ ഞങ്ങൾക്കു പലപ്പോഴും കൊടുത്തയക്കു
ന്നു. നിങ്ങൾ വീഞ്ഞൊ ബീരൊ എന്തു കുടിക്കുന്നു?
ഞാൻ വീഞ്ഞിനെയും കുടിക്കുന്നില്ല, ബീരിനെയും
കുടിക്കുന്നില്ല, വൈദ്യൻ രണ്ടിനെയും വിരോധിച്ചി
രിക്കുന്നു. നിങ്ങൾ എന്റെ ഇങ്ക്ലിഷ് പാഠത്തിൽ വ
ളരെ തെററുകളെ കണ്ടുവൊ? ഇല്ല, ഞാൻ വളരെ
തെറ്റുകളെ കണ്ടില്ല. എങ്കിലും to do എന്ന ക്രിയ
യുടെ ശരിയുള്ള പ്രയോഗം നീ കൂടക്കൂട ഓൎക്കാതെ,
ഇരിക്കുന്നു. നീ എന്നോടു 2 ഉറുപ്പിക കടം വാങ്ങി
യതു ഓൎമ്മ വിടരുതെ. നീ വാങ്ങിയ പുതിയ പുസ്ത
കം എനിക്കു അല്പം കാണിക്കാം.

13. പാഠം.

TO HAVE=ഉൾ.

സൂത്രങ്ങൾ.

1. ഈ ക്രിയയുടെ രൂപം ഇങ്ക്ലിഷ് വ്യാകരണം
35, 36, 37 എന്നീഭാഗങ്ങളിൽ നോക്കുക.

2. To have എന്നതു ഇങ്ക്ലിഷിൽ പ്രഥമയെ അ
നുസരിക്കയും ദ്വിതീയയെ ഭരിക്കയും ചെയ്യുന്നു എ
ങ്കിലും ഉൾ എന്നതു മലയാളത്തിൽ ചതുൎത്ഥിയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/107&oldid=183727" എന്ന താളിൽനിന്ന് ശേഖരിച്ചത്