ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 106 —

ങ്കിൽ കൊള്ളായിരുന്നു. ഞാനും പൂക്കളിലും പക്ഷി
കളിലും വയലിൽ ഉണ്ടാകുന്ന സകലത്തിലും അതി
താല്പൎയ്യമുള്ളവൻ തന്നെ. (very fond of) നിങ്ങൾ
ഇത്ര കാലം പുറത്തു (in the open air) ഉണ്ടായിരു
ന്നതു കൊണ്ടു നിങ്ങൾ ക്ഷീണിച്ചിരിക്കും. അതെ
ഞങ്ങൾ വളരെ ക്ഷീണിച്ചിരിക്കുന്നു, സമ്മതം ഉ
ണ്ടെങ്കിൽ, ഞങ്ങൾ ആ പീഠത്തിന്മേൽ ഇരിക്കാം. നി
ങ്ങളുടെ അഛ്ശനു ഇത്ര വലിയ ആപത്തു പിണഞ്ഞു
എങ്കിൽ, നിങ്ങൾക്കു വളരെ സങ്കടം ഉണ്ടാകുന്നില്ല
യൊ? ഞാൻ നിന്റെ നേരെ എപ്പോഴും നേരും നീ
തിയുമുള്ളവൻ ആയിരുന്നില്ലയൊ? നീ ഇപ്പോൾ,
എന്റെ നേരെ ഇത്ര കപടവും അന്യായവുമുള്ള
വൻ ആകുവാൻ കഴിയുന്നതു എങ്ങിനെ? ധൈൎയ്യ
മായിരിക്ക. ഭീരുവായിരിക്കരുതെ! ഞാൻ എന്റെ മു
ഴുവൻ ∗ മനസ്സിനെ നിങ്ങൾക്കു തുറന്നു വെക്കട്ടെ.
അവൻ എന്റെ നേരെ സത്യമുള്ളവനാകട്ടെ, എ
ന്നാൽ ഞാനും അവന്റെ നേരെ അങ്ങിനെ തന്നെ
ആകും.

15. പാഠം.

TO BE=ആക (തുടൎച്ച).

ഉദാഹരണങ്ങൾ.

If you had formerly been more diligent and attentive,
you would not be so ignorant; laziness always has bad

∗ Open-hearted.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/112&oldid=183732" എന്ന താളിൽനിന്ന് ശേഖരിച്ചത്