ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 108 —

ന്നില്ല. മറ്റെവരുടെ നേരെ എല്ലാപ്പോഴും ദയാവാ
നാക, എന്നാൽ അവരും നിന്റെ നേരെ ദയയുള്ള
വർ ആകും. എന്റെ അമ്മയപ്പന്മാർ ഇവിടെ ഉണ്ടെ
ങ്കിൽ, ഞാൻ എത്ര സന്തോഷിക്കുമായിരുന്നു. കഴി
ഞ്ഞ കൊല്ലത്തിൽ ഇത്ര വലിയ ഉണക്കം ഉണ്ടായിരു
ന്നില്ല എങ്കിൽ, നമുക്കു അധികം തേങ്ങ ഉണ്ടാകുമാ
യിരുന്നു. ഈ കൊല്ലം പോലെ നമുക്കു അനേ
കം സംവത്സരങ്ങളിൽ (for many years) ഇത്ര കുറ
ച്ചം മാങ്ങയും ചക്കയും പേരക്കയും വാഴപ്പഴവും ഉ
ണ്ടാകയില്ല. അതുകൊണ്ടു ഈ കൊല്ലത്തിൽ എല്ലാ
പഴങ്ങളുടെ വില കയറും. നീ ചെയ്യേണ്ടുന്നതിനെ
(duty) എല്ലായ്പോഴും ചെയ്താൽ, നീ നിത്യം സന്തുഷ്ടി
യും ഭാഗ്യവുമുള്ളവൻ ആകും ആ ദരിദ്രനായ മനു
ഷ്യൻ ഇത്രകാലം ദീനമായിരുന്നില്ല എങ്കിൽ അവൻ
ഇത്ര ക്ഷീണിച്ചു പോകയില്ലായിരുന്നു. നിങ്ങൾ എ
നിക്കു ഒർ ഈയ്യത്തൂവൽ വായ്പ തരാമൊ? കഷ്ടം എനി
ക്കു പാടില്ല. എനിക്കു മറ്റു ഒന്നു ഉണ്ടെങ്കിൽ, അതി
നെ നിണക്കു തരുമായിരുന്നു. ഈ നാരങ്ങ പഴുത്തെ
ങ്കിൽ അവ ബഹു മധുരമുള്ളതുമായിരുന്നു. നാം അ
നുസരണക്കേടും മടിവുമുള്ളവർ എങ്കിൽ, നമ്മുടെ അ
മ്മയപ്പന്മാർ വളരെ ദുഃഖിക്കുമായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/114&oldid=183734" എന്ന താളിൽനിന്ന് ശേഖരിച്ചത്