ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 111 —

കുട്ടികൾ നല്ലവണ്ണം പഠിച്ചാൽ ഗുരു അവരെ സ്തു
തിക്കുന്നു. എങ്കിലും അവർ തങ്ങളുടെ പാഠം നന്നാ
യി പഠിക്കാഞ്ഞാൽ, അവൻ അവരെ ശാസിക്കുന്നു.
നിങ്ങൾ ദോഷം ചെയ്തില്ലെങ്കിൽ, അവൻ നിങ്ങളെ
ശിക്ഷിക്കുമോ? ഞങ്ങൾക്കു നിങ്ങളുടെ ദയയുള്ള ക
ത്തു കിട്ടിയപ്പോൾ തന്നെ, ഞങ്ങൾ മുത്താഴം കഴി
ച്ചിരുന്നു. നിങ്ങൾക്കു ചൂതു കളിപ്പാൻ കഴിയുമൊ?
ഞാൻ അതിനെ അല്പം മാത്രം അറിയുന്നുള്ളൂ. എങ്കി
ലും എനിക്കു അതിനോടു വളരെ താല്പൎയ്യം ഉണ്ടു താ
നും. ഞാൻ അറിയുന്ന എല്ലാ കളികളിലും അതു മ
ഹാസാരമുള്ളത (the most interesting) തന്നെ.
ഞങ്ങൾ ഇന്നലെ വൈകുന്നേരം ഒക്കയും കളിച്ചു,
ഇപ്പോൾ, മതിയാക്കേണം എന്നു മാതാപിതാക്കന്മാർ
കല്പിച്ചില്ലെങ്കിൽ, ഞങ്ങൾ ഇനിയും പെരുത്ത നേ
രം കളിക്കുമായിരുന്നു. നിങ്ങൾ എപ്പോൾ ഊൺ ക
ഴിക്കുന്നു? ഞങ്ങൾ മിക്കതും മൂന്നു മണിക്കു ഊണു
കഴിക്കുന്നു; എങ്കിലും ഇന്നു ഞങ്ങൾ ആറു മണിക്കു
ഉണ്ണും. നീ നല്ല ഉത്സാഹത്തോടെ പഠിച്ചു എങ്കിൽ,
നിണക്കു ഒരു സമ്മാനം കിട്ടുമായിരുന്നു. അതിന്നു
പകരമായി നീ ഇപ്പോൾ ശിക്ഷിക്കപ്പെടും ദൈവ
ത്തെ ഭയപ്പെടുകയും രാജാവിനെ ബഹുമാനിക്കയും
ചെയ്വിൻ, അവൻ നമ്മെ മുമ്പെ സ്നേഹിച്ചതുകൊ
ണ്ടു നാം അവനെ സ്നേഹിക്കട്ടെ, എല്ലാ മനുഷ്യരും
സത്യം സംസാരിക്കട്ടെ.

10∗

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/117&oldid=183737" എന്ന താളിൽനിന്ന് ശേഖരിച്ചത്