ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 114 —

ഞ്ഞിരിക്കുന്നു. എനിക്ക് കത്തിരിയെ കണ്ടുകിട്ടി, എ
ങ്കിലും സൂചിയെ കണ്ടുകിട്ടിയില്ല. അതു നന്ന ചെറു
താകകൊണ്ടു, അതു കണ്ടുകിട്ടുവാൻ പ്രയാസം ആ
കും. നീ ഈ കടലാസ്സു എവിടെ വാങ്ങി. ഞാൻ പ
ലസ്ഥലങ്ങളിൽനിന്നും കടലാസ്സ് വാങ്ങുന്നുണ്ടു, എ
ങ്കിലും ഇതിനെ ഞാൻ എന്റെ അയല്ക്കാരനോടു
വാങ്ങിയിരിക്കുന്നു. തുന്നക്കാരൻ എന്റെ അങ്കിയെ
യും കാൽചട്ടയേയും ഉണ്ടാക്കിയോ? അവൻ അവ
റ്റെ ഉണ്ടാക്കി, എങ്കിലും അവറ്റെ കൊണ്ടുവന്നില്ല.
അവൻ അവറ്റെ ഇന്നു വൈകുന്നേരത്തു കൊണ്ടു
വരും എന്നു ഞാൻ വിചാരിക്കുന്നു. ഞാൻ ഇന്നു നാ
ലു കത്തുകളെ എഴുതി, എന്റെ ഇങ്ക്ലിഷ് പാഠവും എ
ന്റെ മലയാള പാഠവും പഠിച്ചിരിക്കുന്നു നാളെ എ
നിക്കു അല്പം മാത്രം ചെയ്യാനുണ്ടാകും.

18. പാഠം.

PROGRESSIVE FORM=ഗമനരൂപം. (ക്രിയാന്യൂനം).

സൂത്രങ്ങൾ.

1. ഈ രൂപം ഇങ്ക്ലിഷവ്യാകരണത്തിലെ 43,
44, 45 എന്ന ഭാഗങ്ങളിൽ നോക്കുക.

2. ഈ രൂപം മലയാളഭാഷയിൽ ദുൎല്ലഭമായിരി
ക്കുന്നു എങ്കിലും അതു ഇങ്ക്ലിഷിൽ വളരെ നടപ്പാക
കൊണ്ടു അതിനെ നന്നായി പഠിക്കുവേണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/120&oldid=183740" എന്ന താളിൽനിന്ന് ശേഖരിച്ചത്