ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 116 —

അതു തന്നെ നിങ്ങളുടെ വിചാരമല്ലയൊ? ഞാൻ
വളരെ മാസങ്ങളായി ആ സൌരഭ്യവും (balmy) ശു
ദ്ധവുമുള്ള നാട്ടു കാററിനെ (air) ആഗ്രഹിച്ചിരുന്നു,
എന്റെ ആശ ഇത്ര വേഗത്തിൽ നിവൃത്തിച്ചുവരി
കയാൽ, ഞാൻ അത്യന്തം സന്തോഷിക്കുന്നു. നഗ
രക്കാററിനേക്കാൾ നാട്ടു കാറ്റു എനിക്കു എല്ലായ്പോഴും
അധികം നല്ല വണ്ണം പറ്റുന്നുണ്ടു. നാം അതികാ
ലത്തു എഴുനീറ്റു പറമ്പിലും വയലിലും കാട്ടിലും വീ
ണ്ടും ചുറ്റി സഞ്ചരിപ്പാൻ കഴിയുമ്പോൾ, നമുക്കു
എത്ര സുഖം ഉണ്ടാകും. ആ കൂലിക്കാർ എത്ര വലിയ
ശബ്ദം ഉണ്ടാക്കുന്നു. അവർ തങ്ങളുടെ അരുവാളു
കളെ തേക്കുന്നു, കാരണം അവർ വയലിലുള്ള നെ
ല്ലിനെ മൂരുന്നുണ്ടു. ഞാൻ അവരെ വളരെ നേരം
നോക്കി കൊണ്ടിരുന്നു, അവർ അവിടെ എന്തു ചെ
യ്യുന്നു എന്നു തിരിച്ചറിവാൻ കഴിഞ്ഞില്ല. പക്ഷി
കൾ ആ മുൾചെടികളിൽ എത്ര നന്നായി പാടുകയും
എത്ര സന്തോഷത്തോടെ കൊമ്പിൽനിന്നു കൊമ്പി
ലേക്ക പറക്കയും ചെയ്യുന്നു. ഇതാ, ആ വൃക്ഷത്തിൽ
കുഞ്ഞങ്ങളുള്ളൊരു കൂടു ഉണ്ടു, തള്ള അവറ്റെ ഇ
പ്പോൾ തന്നെ ചില പുഴുക്കൾകൊണ്ടു പോഷിപ്പി
ക്കുന്നുണ്ടു. ഇപ്പോൾ അവൾ ഒരു പുതിയ കൂട്ടം ആ
ഹാരം (a fresh supply of food) കൊണ്ടു വരുവാൻ
പറന്നു പോകുന്നു. അവൾ വേഗം മടങ്ങിവരും എന്നു
നീ വിചാരിക്കുന്നുവൊ? അവൾ വേഗം മടങ്ങിവ
ന്നാൽ കൊള്ളാം, എന്നാൽ അവൾ കുഞ്ഞങ്ങളെ തീ
റ്റുന്നതു നമുക്കു ഇനി ഒരിക്കൽ കാണാമല്ലൊ. ഈ
പക്ഷികൾ വരുന്ന കൊല്ലത്തിലും തങ്ങളുടെ കൂടുക

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/122&oldid=183742" എന്ന താളിൽനിന്ന് ശേഖരിച്ചത്