ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 119 —

ത്തന്നെ വിശേഷപ്പെടുത്തി. അവൻ ഞങ്ങളെ കാ
ണാതിരിപ്പാൻ വേണ്ടി ഞങ്ങൾ ഞങ്ങളെത്തന്നെ
ഒളിപ്പിച്ചു അവർ നാണിക്കാതെ തങ്ങളെത്തന്നെ
പ്രശംസിക്കുന്നു. അവൻ ഒരു കാരണം കൂടാതെ
തന്നെത്താൻ വലിയവനാക്കി. നീതിമാൻ തന്നെ
ത്താൻ വിനയപ്പെടുത്തുകയും, ഗൎവ്വി എപ്പോഴും ത
ന്നെത്താൻ ഉയൎത്തുകയും ചെയ്യും. അവർ എപ്പോഴും
സങ്കടമുള്ള വഴികളിൽ നടന്നു, ദോഷം ചെയ്വാനായി
തങ്ങളെത്തന്നെ വിറ്റു കളഞ്ഞു. അവന്റെ ജ്യേ
ഷ്ഠൻ ഭ്രാന്തുപിടിച്ചു കല്ലുകൊണ്ടു തന്നെത്താൻ അടി
ക്കയും കത്തികൊണ്ടു തന്നെത്താൻ കുത്തുകയും ചെ
യ്തു. ഞാൻ ഇനിയും സംസാരിച്ചു എങ്കിൽ, ഞാൻ
എന്നെത്തന്നെ വെളിപ്പെടുത്തുമായിരുന്നു. ചെറിയ
കുട്ടികൾ കത്തികൾകൊണ്ടു കളിക്കരുതു; അവർ എളു
പ്പത്തിൽ തങ്ങളെത്തന്നെ കുത്തുമായിരുന്നു. ഈ തു
ന്നക്കാരൻ തന്റെ സൂചികൊണ്ടു തന്നെത്താൻ
കുത്തി. യാതൊരു ദോഷത്തിന്നു എങ്കിലും നിങ്ങളെ
ത്തന്നെ ഏല്പിക്കരുതെ.

ഈ സ്നേഹിതന്മാർ നാലു കൊല്ലമായി∗ തമ്മിൽ
കണ്ടില്ല. കുട്ടികൾ നിലത്തു കുത്തിയിരുന്നു തമ്മിൽ
കഥകളെ പറഞ്ഞു. ഞങ്ങൾ തമ്മിൽ സ്നേഹിക്കുന്നി
ല്ല എങ്കിലും ഞങ്ങൾ തമ്മിൽ മാനിക്കുന്നു. നായി
ക്കൾ ദിവസേന തമ്മിൽ കടിക്കുന്നു. ഈ ആളുകൾ
തമ്മിൽ ദ്വേഷിക്കുന്നു എന്നിട്ടും പിരിഞ്ഞു പോകു
ന്നില്ല.

∗ Each other, or one another.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/125&oldid=183745" എന്ന താളിൽനിന്ന് ശേഖരിച്ചത്