ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 124 —

അടിക്കപ്പെട്ടു. കള്ളന്മാർ പിടിപെട്ടിരിക്കുന്നു. നഗര
ങ്ങളും ഗ്രാമങ്ങളും ശത്രുവിനാൽ കൊള്ളയിടപ്പെട്ടിരി
ക്കുന്നു. ഞാൻ അവിടെ ഇല്ല എങ്കിൽ, കൂട്ടി നായി
യാൽ കടിപെടുമായിരുന്നു. കുറ്റക്കാരൻ തടവിലാ
ക്കപ്പെട്ടു, എങ്കിലും അവന്റെ ദണ്ഡവിധി താമസി
ക്കപ്പെടും. കത്തുകൾ മുദ്ര ഇടപ്പെട്ടിരിക്കുന്നുവൊ?
അതെ, അവ മുദ്രയിടപ്പെട്ടു എങ്കിലും അവ തപ്പാലി
ലേക്ക് അയക്കപ്പെട്ടില്ല. അവന്റെ പ്രവൃത്തികൾ
അവന്റെ കുട്ടികളാൽ ശീലിക്കപ്പെടാതിരിക്കേണം
എന്ന ഞാൻ എന്റെ പൂൎണ്ണഹൃദയത്തോടെ ആഗ്ര
ഹിക്കുന്നു. കച്ചവടക്കാരൻ തന്റെ പണിക്കാരനാൽ
വഞ്ചിക്കപ്പെട്ടിരിക്കുന്നു. കണക്ക് എപ്പോൾ തീൎക്ക
പ്പെടും?

22. പാഠം.

PRESENT PARTICIPLE = വൎത്തമാന ശബ്ദന്യൂനം.

സൂത്രങ്ങൾ.

1. ക്രിയ ഒരു നാമത്തോടു ചേരുന്നു എങ്കിൽ, ഭാ
വരൂപത്തിന്നു പകരം. വൎത്തമാന ശബ്ദന്യൂനം വെ
ക്കുന്നുണ്ടു.

2. ഭാവരൂപത്തിന്നു മുമ്പെ ഒരു മുമ്പദം ഇരിക്കു
ന്നു എങ്കിൽ അതിന്നു പകരം വൎത്തമാന ശബ്ദന്യൂ
നം വെക്കുന്നുണ്ടു.

3. ഭാവരൂപം മുമ്പിൽ നില്ക്കുന്ന ഒരു സകൎമ്മക
ക്രിയയെ അനുസരിച്ചാൽ അതിന്നു പകരമായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/130&oldid=183750" എന്ന താളിൽനിന്ന് ശേഖരിച്ചത്