ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 127 —

മനുഷ്യനെ യഥാസ്ഥാനപ്പെടുത്തി കൊണ്ടതിനാൽ
ഉണ്ടാകുന്ന സന്തോഷത്തെക്കാൾ വലിയ സന്തോ
ഷമില്ല. എന്നോടു കപടം പറഞ്ഞതിനോളം നീ വി
ടക്കൻ ആയിരുന്നു, എങ്കിലും അതിനെ സമ്മതിച്ച
പറവാൻ തക്ക ധൈൎയ്യമുള്ളവനുമാക. നിങ്ങളെ കാ
ണ്മാനുള്ള സന്തോഷം ഞങ്ങൾക്കു വളരെ നേരം ഉ
ണ്ടായില്ല.

ദിവസം മുഴുവനും കളിക്കയും വേണ്ടാത്തതിനെ
സംസാരിക്കയും ചെയ്യുന്നതിനെ ഞാൻ വെറുക്കു
ന്നു. ഞാൻ ഈ കാൎയ്യത്തിൽ കൈ വെക്കയാൽ എ
ന്റെ ചങ്ങാതിയെ വെറുപ്പിക്കും എന്നു ഞാൻ ഭയ
പ്പെടുന്നു. എന്റെ കല്പനകളെ കൂട്ടാക്കുവാൻ നീ
വിരോധിക്കുന്നു എങ്കിൽ ഞാൻ നിന്റെറ നടപ്പുദോ
ഷത്തെ നിന്റെ മാതാപിതാക്കന്മാരോട് അറിയിക്കേ
ണ്ടി വരും. നീ കത്തുകളെ തപ്പാലിലേക്കു കൊണ്ടു
പോകുന്നതിനെ മറന്നുവൊ? ഞാൻ അവറ്റെ
വൈകുന്നേരത്തു അവിടെ കൊണ്ടുപോവാൻ വിചാ
രിച്ചിരുന്നു എങ്കിലും, അതു മുറ്റും ഓൎമ്മ വിട്ടുപോയി.
നീ ഇപ്പോൾ വീണ മീട്ടുന്നതിനെ വിടാം, നാം ന
ടപ്പാൻ പോക എന്നു ഞാൻ പറയുന്നു. (I propose)
ഞാൻ നിങ്ങളുടെ തൎക്കത്തിന്റെ ഹേതു ആയിരുന്ന
തിനെ കുറിച്ചു ഞാൻ വളരെ ദുഃഖിക്കുന്നു. ഞാൻ
എന്റെ മാതാപിതാക്കന്മാരെ ഇത്ര അധികമായി
വ്യസനപ്പെടുത്തിയതുകൊണ്ടു, അവരുടെ കണ്ണുക
ളുടെ മുമ്പാകെ ചെന്നു നില്ക്കുവാൻ ഞാൻ ശങ്കിക്കു
ന്നു. രാജാവു അവനു ഒരു സ്ഥാനപ്പേർ (order)
കൊടുപ്പാൻ വിചാരിച്ചു, എങ്കിലും അവൻ അതിനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/133&oldid=183753" എന്ന താളിൽനിന്ന് ശേഖരിച്ചത്