ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 130 —

അഭ്യാസങ്ങൾ.

ഞാൻ ഒരു കൊല്ലം വല്ല കടല്പുറസ്ഥലത്തു പാ
ൎക്കേണം എന്നു വൈദ്യൻ (ആലോചിച്ചു) പറഞ്ഞു,
മറ്റ് ചിലർ നീലഗിരിയിലേക്കു പോയി പാൎക്കേ
ണം എന്നു (ആലോചിച്ചു) പറഞ്ഞു. അതു സത്യം
തന്നെ എന്നു ഞാൻ സമ്മതിക്കുന്നു. അവൻ ല
ഘുമതിയും അവിശ്വസ്തനുമായ മനുഷ്യൻ തന്നെ
എന്നു അവർ ഏറെകാലം മുമ്പെ അറിഞ്ഞിരുന്നു.
പക്ഷിക്കൂടുകളെ മുട്ടകളോടും കുഞ്ഞുങ്ങളോടും കൂട കക്കേ
ണ്ടതിന്നു മരങ്ങളിൽ കയറുവാൻ ചെറുക്കന്മാർ അ
നുവദിക്കപ്പെട്ടില്ല. രാജാവു അഗുസ്തമാസത്തിൽ ഇ
വിടെക്കു എഴുന്നെള്ളും എന്നു ജനങ്ങൾ ഊഹിക്കുന്നു.
ഞാൻ മനുഷ്യനെ കണ്ടപ്പോൾ ഉടനെ എന്റെ
സ്നേഹിതനെ ചതിച്ച കള്ളൻ അവനത്രെ എന്നു
ഞാൻ (അവനെ) തിരിച്ചറിഞ്ഞു. നീ ഇത്ര വലിയ
മഴയിൽ വീട്ടിലേക്കു പോകുന്നതിനെ എനിക്കു സ
മ്മതിച്ചു കൂടാ. സത്യഭാഗ്യത സമ്പത്തുകളിന്മേൽ നി
ല്പതല്ല എന്നു ഗുരു കാട്ടി. ഈ ചെറുക്കൻ ഒരു മഹാ
വ്യാപ്തിക്കാരൻ എന്നു നിണക്കു ബോധിച്ചുവോ?
ഈ വ്യാപാരി ഏറ്റം ധനവാൻ എന്നു നിങ്ങൾ വി
ചാരിക്കുന്നുവോ? ഞാൻ നിണക്കു ഈ ഉപകാരം
സന്തോഷത്തോടെ ചെയ്യുന്നു, എങ്കിലും ഞാൻ നി
ന്റെ നിമിത്തം എന്റെ കീൎത്തിയേയും പേരിനേയും
വിടക്കാക്കേണ്ടതിന്നു എന്നോടു ചോദിക്കേണ്ടാ. സൂ
ൎയ്യൻ ഭൂമിയെ ചുററി സഞ്ചരിക്കുന്നു എന്നു പൂൎവ്വ
ന്മാർ ഊഹിച്ചിരുന്നു. നിന്റെറ ആപത്തിന്റെ കാ
രണം നിന്റെ ഉദാസീനതയത്രേ എന്നതിനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/136&oldid=183756" എന്ന താളിൽനിന്ന് ശേഖരിച്ചത്