ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 131 —

ഇല്ലാതാക്കുവാൻ നിണക്കു കഴിക ഇല്ല. ഈ ചെറു
നക്ഷത്രങ്ങൾ ചന്ദ്രനേക്കാൾ വലുതാകുന്നു എന്നു
എനിക്കു നിരൂപിച്ചു കൂടാ. നീ വൈദ്യം പഠിക്കേ
ണം എന്നു നിന്റെ അഛ്ശൻ നിശ്ചയിച്ചുവോ?
ഞാൻ അവരെ ഒരു കഥയെ കേൾപിക്കേണം എന്നു
അവർ (എന്നെ) ആഗ്രഹിച്ചു.

24. പാഠം.

PERSONAL PRONOUNS = പുരുഷപ്രതി
സംജ്ഞകൾ.

സൂത്രങ്ങൾ.

1. പ്രതിസംജ്ഞകളുടെ രൂപം ഇങ്ക്ലിഷവ്യാകര
ണം 20, 21 എന്നീ ഭാഗങ്ങളിൽ നോക്കുക.

2. ഇങ്ക്ലീഷ് ഭാഷയിൽ മദ്ധ്യമപുരുഷൻ ഏ: വ:
(thou, thee) പ്രാൎത്ഥനയിലും പാട്ടുകളിലും മാത്രം പ്ര
യോഗിക്കുന്നുള്ളു. സാധാരണവാക്കിൽ you നിര
ന്തരമായി പ്രയോഗിച്ചു വരുന്നു.

3. പ്രഥമ ദ്വിതീയ എന്നവ കൂടാതെയുള്ള മല
യാളവിഭക്തികളെ by, with, to, from, of, in, into
എന്നീ മുമ്പദങ്ങളെ കൊണ്ടു വരുത്തേണ്ടതു.

ഉദാഹരണങ്ങൾ.

Give this book to your sister. Yes, I will give it to
her. Can you lend me a penknife? I have just lent it my
cousin, consequently I cannot lend it you. Did he tell
you of his good fortune? Yes, he told me of it. Did he

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/137&oldid=183757" എന്ന താളിൽനിന്ന് ശേഖരിച്ചത്