ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 132 —

tell you of his horses, which he bought a few weeks ago?
Yes, he told me of them. Are you contented with your
presents? Yes, Sir, I am fully contented with them.

അഭ്യാസങ്ങൾ.

ഈ കത്തിയെ രാമനു കൊടുക്ക, നല്ലതു ഞാൻ
അതിനെ അവനു കൊടുക്കും. നീ എനിക്കു രണ്ടു
പൈസ കടം തരുമൊ? ഞാൻ നിണക്കു സന്തോ
ഷത്തോടെ പത്തു പൈസ കൊടുക്കായിരുന്നു, എങ്കി
ലും എനിക്കു ഒരു കാശപോലും ശേഷിച്ചില്ല. അ
വൻ തന്റെ സങ്കടങ്ങളെ കുറിച്ചു നിങ്ങളോടു സം
സാരിച്ചുവൊ? അതെ അവൻ ഏല്ലാം എന്നോടു
അറിയിച്ചു. അവൻ അങ്ങാടിയിൽനിന്നു കൊണ്ടു
വന്ന ഉടുപ്പിനെ തന്റെ അമ്മെക്കു കൊടുത്തുവൊ?
അവൻ അതിനെ അമ്മെക്കല്ല, തന്റെ പെങ്ങൾ
ക്കു കൊടുത്തു. നീ എന്നോടു കൂട എന്റെ കാരണവ
രുടെ വീട്ടിലേക്കു പോരുമൊ? ഇല്ല, എനിക്കു നി
ന്നോടു കൂട പോന്നുകൂട, ഞാൻ എന്റെ അഛ്ശനോടു
കൂട നാട്ടിലേക്കു പോകുന്നു. ഗുരു നിങ്ങളെ അടിച്ചു
വൊ? അതെ, അവൻ ഞങ്ങളെ ശകാരിക്കയും അടി
ക്കയും ചെയ്തു. നിങ്ങളുടെ പുസ്തകങ്ങൾ എവിടെ?
അവ വീട്ടിൽ ഉണ്ടു. നിങ്ങൾ കഴിഞ്ഞ മാസത്തിൽ
പാഠശാലയിൽ വരാത്തതു എന്തു? ഞങ്ങൾ ഞങ്ങളു
ടെ അമ്മയപ്പന്മാരോടു കൂട മദ്രാസിയിലേക്കു പോയി
രുന്നു. ഞാൻ നിങ്ങളെ കാണായ്കകൊണ്ടും നിങ്ങ
ളിൽനിന്നു ഒന്നും കേൾക്കായ്കകൊണ്ടും എനിക്കു വള
രെ വ്യസനം ഉണ്ടായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/138&oldid=183758" എന്ന താളിൽനിന്ന് ശേഖരിച്ചത്