ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 134 —

അഭ്യാസങ്ങൾ.

ഈ മാങ്ങ കൊണ്ടുവന്നതു ഞാൻ ആകുന്നു. ഗു
രുവിനെ കളിയാക്കിയതു നീ തന്നെ. ഇത്ര വലിയ
നിലവിളി ഉണ്ടാക്കുന്നതു നിങ്ങൾ തന്നെയൊ? ഇല്ല,
അതു ഞങ്ങൾ അല്ല; അതു ആ ചെറുക്കന്മാർ ആയി
രുന്നു. ആ കാൎയ്യത്തെ കണ്ടതു നാലു പേർ അയിരു
ന്നു. ആ കണ്ണാടിയുള്ള ആൾ ആർ ആകുന്നു? അതു
ഞാൻ അറിയാത്ത ഒരു പരദേശി ആകുന്നു. നിങ്ങ
ളെ കാണ്മാൻ ആഗ്രഹിക്കുന്ന ചില ആളുകൾ വന്നി
രിക്കുന്നു. വാതിൽക്കൽ നിങ്ങളോടു സംസാരിച്ചതാർ
ആയിരുന്നു. അതു എനിക്കുവേണ്ടി ചില പുസ്തക
ങ്ങളെ കെട്ടിയ പുസ്തകക്കാരൻ ആയിരുന്നു. ആ
ബാല്യക്കാർ ആർ ആകുന്നു? അതു കാണ പുറത്ത
രൈരുവിന്റെ മക്കൾ ആകുന്നു. എനിക്കു പലപ്പോ
ഴും ബുദ്ധി പറഞ്ഞതു അവൻ തന്നെ. ഇത്ര പ്രാവ
ശ്യം കളവു പറഞ്ഞ മനുഷ്യന്റെ വാക്കിനെ (ഒരു
ത്തൻ) എങ്ങിനെ വിശ്വസിക്കും? താൻ കുറ്റമില്ലാ
ത്തവൻ എന്നു തടവുകാരൻ പറഞ്ഞു എങ്കിലും അ
തിനെ ഒരുത്തനും വിശ്വസിച്ചില്ല.

26. പാഠം.

POSSESSIVE PRONOUNS = ഉടയപ്രതിസംജ്ഞകൾ.

My എന്റെ. Mine എന്റെതു.
Thy നിന്റെ. Thine നിന്റെതു.
His തന്റെ, അവന്റെ. His അവന്റെതു.
Her തന്റെ അവളുടെ. Hers അവളുടെതു.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/140&oldid=183760" എന്ന താളിൽനിന്ന് ശേഖരിച്ചത്