ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 137 —

മുറിയിൽ ഉണ്ടു എന്നു തോന്നുന്നു. ഇല്ല, അവൾ
അവിടെ ഇല്ല; ഞാൻ അവളെ അന്വേഷിച്ചു എ
ങ്കിലും കണ്ടില്ല. ഞാൻ പുതിയ തൂവലുകളെ വാങ്ങി,
എങ്കിലും (അവയുടെ) ഒർ അംശം വിടക്കായിരിക്കുന്നു.
നീ നിന്റെ പാഠങ്ങളെ ഓൎത്തുവൊ? അതെ, ഞാൻ
അവറ്റെ ഓൎത്തു; തൊൻ അവറ്റെ എല്ലാം പഠിച്ചു
മിരിക്കുന്നു. എന്റെ ഉറുമാല് അവന്റെതിനേക്കാൾ
നല്ലതാകുന്നു. എന്റെ സഹോദരിയുടെ എഴുത്തു
നന്നല്ല, എങ്കിലും അവളുടെ വരക്കൽ (drawing)
ഞങ്ങളുടെതിനേക്കാൾ നല്ലതാകുന്നു. നിന്റെ മൂത്ത
മ്മയുടെ മോതിരം പോയ്പോയി; ഇവിടെ ഒന്നു ഉണ്ടു.
അതു അവളുടേതൊ? ഇല്ല, ഇത അവളുടെതല്ല; ഇ
തു എന്റെ സ്വന്തമുള്ളത തന്നെ.

27. പാഠം.

INTERROGATIVE PRONOUNS=ചോദ്യപ്രതി
സംജ്ഞകൾ.

Declension വിഭക്തികൾ.

പ്രഥമ: Who ആർ. What എന്തു.
ദ്വിതീയ: Whom ആരെ. What എന്തിനെ.
ത്രിതീയ: By whom ആരാൽ. By What എന്തിനാൽ.
" With whom ആരൊടു. With what എന്തിനോടു.
ചതുൎത്ഥി: To whom ആൎക്കു. To what എന്തിന്നു.
പഞ്ചമി: From whom ആരിൽ
[നിന്നു.
From what എന്തിൽനിന്നു.
ഷഷ്ഠി: Of whom, whose ആ
[രുടെ.
Of what എന്തിന്റെ.
സപ്തമി: In whom ആരിൽ. In what എന്തിൽ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/143&oldid=183763" എന്ന താളിൽനിന്ന് ശേഖരിച്ചത്