ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 139 —

ള്ളതു തന്നെ. ഇതു ആരുടെ കുതിര? ഇതു വൈദ്യ
രുടെ കുതിര തന്നെ. നീ നിന്റെ കത്തി ആൎക്കു കൊ
ടുത്തു? അതു നിങ്ങൾക്കു എന്തു? അതിനെ ആൎക്കെ
ങ്കിലും കൊടുത്താൽ എന്തു. ഇനി എനിക്കു ആരിൽ
നിന്നു സഹായം ഉണ്ടാകും, ഇനി ഞാൻ ആരിൽ
ആശ്രയം വെക്കേണ്ടു.

28. പാഠം.

RELATIVE PRONOUNS= സംബന്ധ പ്രതി
സംജ്ഞകൾ.

സൂത്രങ്ങൾ. 1. മലയാളത്തിൽ സംബന്ധ പ്രതിസംജ്ഞകൾ
ഇല്ലായ്കകൊണ്ടു who, which, that, what എന്നവ
യുടെ അൎത്ഥം ബോധിപ്പാൻ പ്രയാസം. അൎത്ഥം മി
ക്കതും ക്രിയകളുടെ ശബ്ദന്യൂനം കൊണ്ടത്രെ വരു
ത്തേണ്ടതു.

2. അവ എഴുത്തിലും ഉച്ചാരണത്തിലും ചോദ്യ
പ്രതിസംജ്ഞകൾക്കു ഒക്കുന്നതു പോലെ വിഭക്തി
കളിലും ഒക്കും.

3. Who പുരുഷനാമങ്ങൾക്കും, which നപുംസ
കങ്ങൾക്കും, what, that എന്നിവ രണ്ടു വകകൾക്കും
അനുസരണമായിരിക്കുന്നു.

4. ഈ പ്രതിസംജ്ഞകളുടെ ഏകവചനവും ബ
ഹുവചനവും ഒന്നത്രെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/145&oldid=183765" എന്ന താളിൽനിന്ന് ശേഖരിച്ചത്