ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 141 —

തന്റെ വാക്കിനെ ഒപ്പിക്കാത്ത മനുഷ്യനെ ഒരുനാളും
വിശ്വസിച്ചു കൂടാ. ഞാൻ വല്ലപ്പോഴും കണ്ട പെണ്ണു
ങ്ങളിൽ എന്റെ അയല്ക്കാരത്തി ഏറ്റം വിവേകമു
ള്ളവൾ ഞാൻ വീണ്ടും എന്റെ വീട്ടിൽ എത്തുന്ന
ദിവസം എപ്പോൾ വരും. നമുക്കു ആഗ്രഹിക്കുന്ന
തിനെ കിട്ടുവാൻ കഴിക ഇല്ലെങ്കിൽ നാം ഉള്ളതിനെ
കൊണ്ടു സന്തുഷ്ടിയുള്ളവർ ആകേണം. ജനങ്ങൾ
പറയുന്നതിനെ എല്ലാം വിശ്വസിച്ചു കൂടാ. നീ വി
ചാരിക്കുന്നതു എനിക്കു തിരിയുന്നില്ല. തനിക്കുള്ളത
എല്ലാം ആ സാധുവായ മനുഷ്യനു ചേതം വന്നു
പോയി. എപ്പോഴും പ്രസാദിപ്പിക്കയും ഒരിക്കലും വെ
റുപ്പിക്കാത്തതുമുള്ളതു സൽഗുണം (virtue) അത്രെ.
നിങ്ങളുടെ ചിത്രം വരെച്ചിരിക്കുന്നു ചിത്രക്കാരൻ ഇ
പ്പോൾ എവിടെ? നിന്നോടു വീണുപോയ താക്കോ
ലുകളെ നിണക്കു വീണ്ടും കിട്ടിയൊ? പറഞ്ഞ സക
ലത്തിന്നും അവൻ എതിർ പറഞ്ഞതു അവനെ എ
ല്ലാവൎക്കും വെറുപ്പുള്ളവനാക്കി തീൎത്തു. നാം ഇന്നലെ
വൈകുന്നേരത്തു എന്തുകൊണ്ടു സംസാരിച്ചു എന്നു
നിണക്കു ഓൎമ്മ ഉണ്ടൊ? ആ മനുഷ്യൻ താൻ കണ്ട
തും കേട്ടതും മാത്രം വിശ്വസിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/147&oldid=183767" എന്ന താളിൽനിന്ന് ശേഖരിച്ചത്