ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 143 —

അഭ്യാസങ്ങൾ.

നിരത്തിന്റെ സമീപത്തു നില്ക്കുന്ന ഒരു നാര
കത്തിന്റെ ചുവട്ടിൽ രാമനും കേളനും എന്റെ രണ്ടു
പിള്ളർ ഒരു നാരങ്ങ കണ്ടെത്തി. ഈ നാരങ്ങ എ
ന്റെതു. ഞാൻ അതിനെ ആദ്യം കണ്ടിരിക്കുന്നു എ
ന്നു കേളൻ ചൊല്ലി. ഇല്ലില്ല, അതു എന്റെതു,
ഞാൻ അതിനെ ആദ്യം പിടിച്ചെടുത്തു എന്നു രാമനും
കൂക്കി. ഇങ്ങിനെ ഇരുവരും കുറയക്കാലം തമ്മിൽ ക
ലമ്പിയ ശേഷം അവരേക്കാൾ ഊക്കേറിയ ഒരു ചെ
റുക്കൻ അവരുടെ അരികെ എത്തി നിന്നു നോക്കി
യപ്പോൾ, അവർ ഈ തൎക്കം തീൎക്കേണം എന്നു അ
വനോടു യാചിച്ചു. അപ്പോൾ അവൻ ആ ഇരുവ
രുടെ നടുവിൽനിന്നു നാരങ്ങ കൈക്കൽവാങ്ങി അ
തിന്റെ തോൽ നീക്കി പറഞ്ഞിതു: നാരങ്ങ ആദ്യം
കണ്ടവനു തോലിന്റെ ഈ പാതി, നാരങ്ങ ആ
ദ്യം പിടിച്ചെടുത്തവനു തോലിന്റെ ആ പാതി.
വിധിക്കു വേണ്ടിയ ചിലവിനായി പഴം എനിക്കു
ഇരിക്കട്ടെ എന്നു ചൊല്ലി കാൎയ്യത്തീൎപ്പു വരുത്തി.
ഇപ്പോൾ തന്നെ നിരത്തെ കടന്നു പോയ ആയാൾ
ആർ? അതു രാമവൈദ്യർ, എന്റെ ജ്യേഷ്ഠന്റെ ദീ
നം മാറ്റിയവൻ തന്നെ. അവിടെ മേശമേൽ കിട
ക്കുന്ന ആ പുസ്തകം ഏതു (പുസ്തകം)? അതു ഞാൻ
ഇന്നലെ വൈകുന്നേരത്തു പറഞ്ഞ പുസ്തകം തന്നെ.
നിങ്ങൾക്കു ഈ കത്തിനെ ഏല്പിക്കുന്ന ആൾ എ
ന്റെ സ്നേഹിതൻ ആകുന്നു, നിങ്ങൾ അവനെ
സന്തോഷത്തോടെ കൈക്കൊള്ളും എന്നു ഞാൻ വി
ചാരിക്കുന്നു. നിങ്ങൾ നിങ്ങളുടെ മുമ്പേത്ത കത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/149&oldid=183769" എന്ന താളിൽനിന്ന് ശേഖരിച്ചത്