ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 147 —

പോയിരുന്നു. ഈ പാൽക്കാരത്തി രാവിലെ തോറും
വൈകുന്നേരം തോറും ഇവിടെ വരുന്നുണ്ടു. തീക
പ്പൽ ഓരൊ ആഴ്ചവട്ടത്തിൽ നാലു കുറി കടന്നു പോ
കുന്നു. ഈരണ്ടു മണിക്കൂറിൽ ദീനക്കാരൻ ഓരൊ
കരണ്ടി മരുന്ന കുടിക്കേണം. ഈ അഛ്ശനു മൂന്നു
പുത്രന്മാർ ഉണ്ടു, അവരിൽ ഒരുത്തൻ അവനു എ
ത്രയൊ സമ്മതം. പ്രകാശിക്കുന്നതെല്ലാം പൊന്നല്ല
താനും. മഴയില്ലാത്ത എല്ലാ വെകുനേരത്തും ഞ
ങ്ങൾ നടപ്പാൻ പോകുന്നു. ഞങ്ങൾ കളിപ്പുരയിൽ
പോയി രണ്ടു പുതിയ രാഗക്കാരെ കണ്ടു, എങ്കിലും
ഇരുവരുടെയും (of neither) ശബ്ദം നന്നല്ല. മാദാ
മ്മമാർ ഇരുവരും തമ്മിൽ (one another) മാനിക്കു
ന്നു, തമ്മിൽ സ്നേഹിക്കുന്നില്ല താനും. ഈ രണ്ടു
ആണ്കുട്ടികളിൽ നിന്റെ സഹശിഷ്യൻ ഏവൻ?
ഒരുത്തനുമില്ല; അവർ ഇരുവരും എന്റെ തോഴന്മാർ
എങ്കിലും, അവർ വേറെ ഒരു പാഠശാലയിൽനിന്നു
പഠിക്കുന്നു. ഞങ്ങൾ വളരെ പാൽ എങ്കിലും അല്പം
കപ്പിയും ചായയും ചിലവാക്കുന്നു. ആ തീകപ്പലിൽ
ചില ഇങ്ക്ലിഷ്കാർ ഉണ്ടായിരുന്നുവൊ? അതെ, ചിലർ
ഉണ്ടായിരുന്നു, എങ്കിലും നന്ന കുറച്ചം. ഞാൻ ഒരു
കുട വാങ്ങുവാൻ വിചാരിച്ചു. എങ്കിലും പണം കൊ
ണ്ടുവന്നില്ല. നിണക്കു ഏതാൻ ഉണ്ടൊ? നീ എ
നിക്കു കുറയ കടം തരുമൊ? ചില പിള്ളർ വയലി
ലും മറെറവർ പറമ്പിലും കളിച്ചു. എന്റെ ഭാഗ്യ
ത്തേക്കാൾ മറ്റവന്റേതു നല്ലതു എന്നു മിക്കവാ
റുമുള്ള മനുഷ്യർ വിചാരിക്കുന്നു. ശ്മശാനക്കുഴി എ
ല്ലാക്കുറവിനെ മൂടുകയും, എല്ലാവററിനെ കഴിച്ചിടു

13*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/153&oldid=183773" എന്ന താളിൽനിന്ന് ശേഖരിച്ചത്