ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 150 —

ഒരു കുന്നിന്മേൽ കയറി നടന്നു, നാളെ ഞങ്ങൾ കട
ല്പുറത്തേക്കു ചെല്ലും. മഴ മുഴുവൻ തീൎന്നു, സൂൎയ്യനും
വലിയ പ്രകാശത്തോടെ ഉദിച്ചിരിക്കുന്നു. അങ്ങുള്ള
മലശിഖരങ്ങളെ ഞാൻ ഒരിക്കലും ഇത്ര തെളിവായി
കണ്ടില്ല. ആ മാദാമ്മ ഏറെ സുന്ദരമുള്ളവൾ അല്ല,
എങ്കിലും അവൾ ഏറ്റം സ്നേഹഭാവമുള്ളവൾ ത
ന്നെ. ഞാൻ യദൃഛ്ശയാ ഭവനത്തിൽ എത്തിയപ്പോൾ,
എന്റെ മാതാപിതാക്കന്മാർ ഏറ്റം സ്തംഭിച്ചു പോയി.
നീ ക്ഷണത്തിൽ പോയി ചെയ്തതിനെ നിന്റെ
അഛ്ശനോടു അറിയിക്ക. പടയാളികൾക്കു മാസാന്തരം
തങ്ങളുടെ ശമ്പളം കിട്ടും. മാവുകൾ ഈ സമയം നല്ല
വണ്ണം പൂത്തു എന്നിട്ടു അവററിന്നു കുറച്ചം ഫല
മേയുള്ളു. കഴിഞ്ഞ കൊല്ലം അവ ഇത്ര നന്നായി
പുത്തില്ല, എങ്കിലും മാങ്ങ വളരെ ഉണ്ടായിരുന്നു. ഈ
കിഴവനായ ദാസൻ തന്റെ യജമാനനെ ബഹു
സംവത്സരമായി വിശ്വസ്തതയോടെ ശുശ്രൂഷിച്ചു;
എങ്കിലും യജമാനൻ അവന്റെ വിശ്വസ്തതയെ
തുഛ്ശീകരിച്ചു (rewarded badly).ഇത്ര വിശ്വസ്ത
തയോടെ തങ്ങളുടെ യജമാനന്മാരെ സേവിക്കുന്ന
പണിക്കാർ ദുൎല്ലഭമത്രെ. നീ എന്നെ കാണ്മാൻ വരു
ന്നതിനേക്കാൾ അധികം പ്രാവശ്യം ഞാൻ നിന്നെ
കാണ്മാൻ വരുന്നു. ഞാൻ എന്റെ ജ്യേഷ്ഠന്നു ക
ത്ത എഴുതുന്നതു ദുൎല്ലഭമല്ലത്രെ, എങ്കിലും അവൻ എനി
ക്കു എഴുതുന്നതു അധികം ദുൎല്ലഭം. ഈ വൎത്തമാനം
അവൻ കേട്ട ശേഷം ക്ഷണത്തിൽ ഭവനത്തെ വിട്ടു
പോയികളഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/156&oldid=183776" എന്ന താളിൽനിന്ന് ശേഖരിച്ചത്