ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 153 —

നായാട്ടുകാർ വയലിൽ കൂടി കടന്നു ഒരു മാനിനെ
വെടിവെപ്പാൻ വേണ്ടി കാട്ടിലേക്കു പ്രവേശിച്ചു.
ഒന്നാമതു രാജാവും അവന്റെ ശേഷം അവന്റെ
സേനാപതിമാരും പ്രവേശിച്ചു. ഞങ്ങൾ പുഴവക്ക
ത്തിൽ നീളെ നടന്നു. നീ ഒഴുക്കിന്റെ നേരെ നീന്തു
വാൻ ഭാവിക്കുന്നുവൊ? കപ്പൽ ആളുകളുമായി നശി
ച്ചു പോയി. അവൻ തന്റെ കുഡംബാദികളുടെ
ഇടയിൽ ഇരുന്നു കഥകളെ പറഞ്ഞു. പഞ്ചതന്ത്രം
നിങ്ങളുടെ പുസ്തകങ്ങളുടെ ഇടയിൽ ഉണ്ടൊ? നി
ന്റെ ജ്യേഷ്ഠൻ പടയാളികളുടെ കൂട്ടത്തിൽ അല്ലയൊ?
അതെ, അവൻ കുതിരപ്പട്ടാളത്തിൽ ഉണ്ടു. നിന്റെ
അമ്മ വീട്ടിൽ ഉണ്ടോ? ഈ പുസ്തകം വൎഷകാലത്തി
ന്നു മുമ്പെ തീരേണം. ഒളിച്ചിരിപ്പാൻ വേണ്ടി ചെറു
ക്കൻ ഒരു മരത്തിന്റെ പിമ്പിൽ നിന്നിരുന്നു. ഭവ
നത്തിന്റെ കീഴിൽ ഒരു വലിയ കിടങ്ങുമുറി ഉണ്ടു.
പാറകൾ വെള്ളത്തിന്റെ കീഴിൽ മറച്ചിരുന്നു. കല്ല്യാ
ണത്തിൽ ഞാൻ എന്റെ ചങ്ങാതിയുടെ അരികെ
കുത്തിയിരുന്നു. നിലങ്ങൾ കൂടാതെ അവനു പെരു
ത്ത പണവും ഉണ്ടു. സഹജന്മാർ ഇരുവരും മുത
ലിനെ തങ്ങളിൽ വിഭാഗിച്ചു. അവൻ മൂത്തഛ്ശന്റെ
യും മൂത്തച്ചിയുടെയും നടുവിൽ കുത്തിരുന്നു. അവൻ
ഇപ്പോൾ സമുദ്രത്തിന്റെ അപ്പുറം പാൎക്കുന്നു.അ
വൻ തന്റെ മകന്റെ കൈ പിടിച്ചു അവനോടു
കൂട പുറത്തു പോയി. ആ ദരിദ്രനായ നൈത്തകാ
രൻ കള്ളു കുടികൊണ്ടു തന്നെത്താൻ നശിപ്പിച്ചു ക
ളഞ്ഞു. ഞാൻ രാത്രിയിൽ അല്ല, പകലിൽ മാത്രം
യാത്രയാകുന്നു. ഞങ്ങൾ മലയിൽനിന്നു ഇറങ്ങിയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/159&oldid=183779" എന്ന താളിൽനിന്ന് ശേഖരിച്ചത്