ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 157 —

ഏറ്റവും ഉത്സാഹമുള്ളവൻ മാത്രമല്ല, മഹാപ്രാപ്തിയു
ള്ളവനും ആകകൊണ്ടു, അവൻ ഇത്ര വലിയ വിദ്വാ
നായി തീൎന്നു. ഞങ്ങളുടെ തോട്ടക്കാരൻ ഉത്സാഹി
യാകുന്നപ്രകാരം നേരസ്ഥനും ആകുന്നു. ഞാൻ എ
ന്റെ കത്തിനെ പോലെ എന്റെ ആഭ്യാസത്തെയും
(as well as) എഴുതിയിരിക്കുന്നു. പൊന്നാകട്ടെ, ആഭ
രണങ്ങൾ ആകട്ടെ സത്യ ഭാഗ്യതയെ ഉണ്ടാക്കു
വാൻ കഴിക ഇല്ല. രണ്ടു വകക്കാരെ എനിക്കു സ
ഹിച്ചു കൂടാ. അതാവിതു: തങ്ങളുടെ സുഖത്തെ മാ
ത്രം വിചാരിക്കുന്നവരെയും മറെറവരെ നിരസിക്കു
ന്നവരെയും തന്നെ.

എനിക്കു വായിപ്പാൻ കുറച്ചം അറിയുന്നു എങ്കി
ലും എഴുതുവാൻ അറിയാം. ഞങ്ങളുടെ അമ്മയപ്പന്മാർ
ദരിദ്രർ, എങ്കിലും ഞങ്ങളുടെ ആവശ്യത്തിന്നു വേ
ണ്ടുന്നതു അവൎക്കു എല്ലായ്പോഴും ഉണ്ടായിരുന്നു. അ
വനു വേണ്ടുന്നതൊക്കയും, വേണ്ടുന്നതിൽ അധി
കവും ഉണ്ടു, എന്നിട്ടും അവൻ സന്തുഷ്ടിയുള്ളവൻ
അല്ല, തന്റെ അസന്തുഷ്ടിയാൽ തന്നെയും മറെറ
വരെയും അസഹ്യപ്പെടുത്തുന്നവൻ തന്നെ. നീ മി
ണ്ടാതിരു, അല്ലാഞ്ഞാൽ നിന്റെ അഛ്ശനെ വിളി
ക്കുന്നു. നീ വേഗം നടക്ക, ആല്ലാഞ്ഞാൽ ഞാൻ
നിന്നെ മടങ്ങി അയക്കേണം. നി എന്റെ കല്പന
അനുസരിക്കേണം. അല്ലെങ്കിൽ നിന്റെ അനുസര
ണക്കേടിന്റെ ഫലം അനുഭവിക്കേണം. വീടു വി
ല്ക്കപ്പെടുകയൊ കൂലിക്ക് കൊടുക്കപ്പെടുകയൊ വേ
ണം. അവന്റെ സമ്പത്തുകൾ സത്യത്തോടെ അ
ല്ല, വഞ്ചനയാലും കളവിനാലും നേടിക്കപ്പെട്ടവയ

14

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/163&oldid=183783" എന്ന താളിൽനിന്ന് ശേഖരിച്ചത്