ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 163 —

ശേഷം എനിക്കു കുറയ ദിവസം അസാരം വ്യസ
നം തട്ടി എങ്കിലും കാരണവരും ഇവിടെയുള്ളവർ എ
ല്ലാവരും എന്നെ ബഹു പ്രീതിയോടെ വിചാരിക്ക
കൊണ്ടു എനിക്കു ഒരു കുറവും വന്നില്ല. നിങ്ങളെ
കാണ്മാൻ കഴിയാത്ത സങ്കടമേയുള്ളൂ.

എപ്രീൽ മാസം ഒന്നാം തിയ്യതി ഞാൻ കേള
നോടു കൂട ഇങ്ക്ലിഷ്‌പാഠശാലയിൽ പോയി പഠിപ്പു
തുടങ്ങി. ഞാൻ മൂന്നാം ക്ലാസിൽ തന്നെ ഇരിക്കേ
ണ്ടി വന്നു, എനിക്കു ഇങ്ക്ലിഷ്‌വായന വ്യാകരണം
ഭൂമിശാസ്ത്രം കണക്കു ക്ഷേത്രഗണിതം എന്നിവ എ
ല്ലാം പഠിക്കേണം. ആദ്യം എനിക്കു പെരുത്തു ഭയം
ഉണ്ടായിരുന്നു എങ്കിലും ഞാൻ അല്പം ദിവസംകൊ
ണ്ടു എന്റെ ക്ലാസിൽ ഒന്നാം സ്ഥാനം പ്രാപിച്ചു.

പഠിപ്പു തീൎന്നാൽ ഞാൻ കേളനോട കൂട വീട്ടിൽ
പോയി ഭക്ഷണം കഴിച്ചശേഷം, ഞങ്ങൾ ഇരുവരും
നടപ്പാൻ പോകുന്നു. ഇന്നലെ ഞങ്ങൾ അങ്ങാടി
യിൽ ചെന്നു കടലാസും മഷിയും തൂവലും വാങ്ങി
ഒരു പുതിയ പട്ടാളത്തേയും കണ്ടു. നിങ്ങളുടെ വ
ൎത്തമാനം കേൾപാൻ എനിക്കു വളരെ താല്പൎയ്യം
ഉണ്ടു.

ഇനി അധികം എഴുതിക്കൂടാ രാത്രിയായി കണ്ണു
കാണുന്നില്ല. നിങ്ങൾക്കു എല്ലാവൎക്കും പ്രത്യേകം
അച്ഛനും അമ്മെക്കും പെങ്ങൾക്കും വളരെ സലാം.

നിന്റെ പ്രിയമുള്ള
ചാത്തപ്പൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/169&oldid=183789" എന്ന താളിൽനിന്ന് ശേഖരിച്ചത്