ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 164 —

4. ചാത്തു ചാത്തപ്പനു ഏഴുതുന്നതു.

ഏപ്രിൽ 4നു 1870.

പ്രിയമുള്ള ചാത്തപ്പനെ!

നിന്റെ കത്തു ഞങ്ങൾക്കു കിട്ടി വളരെ സന്തോ
ഷം വരുത്തിയിരിക്കുന്നു. നീ ഇത്ര നന്നായി പഠി
ക്കയും ക്ലാസിൽ ഒന്നാം സ്ഥാനം പ്രാപിക്കയും ചെ
യ്തതു ആശ്ചൎയ്യം തന്നെ. അമ്മ നിന്റെ കത്തു വാ
യിച്ച കേട്ടപ്പോൾ അത്യന്തം സന്തോഷിച്ചു എന്റെ
ചാത്തപ്പൻ ഒരു നല്ല കുട്ടി, ഞാൻ അവനു ഒരു പു
തിയ ഉടുപ്പം ഒരു പൊൻമോതിരവും കൊടുത്ത അയ
ക്കും എന്നു പറഞ്ഞു. ഇവിടെയുള്ളവൎക്കു എല്ലാവ
ൎക്കും സൌഖ്യം തന്നെ. പാഠശാലയിൽ വിടുതലുള്ള
സമയം നീ ഇങ്ങോട്ടു വരുമല്ലൊ. അപ്പോൾ നാം
കുറയ നാൾ ഒരുമിച്ചു പാൎത്തു സന്തോഷിക്കും. ഇ
വിടെ ബഹു ഉഷ്ണം രാത്രി ഉറക്കം കിട്ടുവാൻ പ്രയാ
സം. അച്ഛൻ നിണക്കു വേഗത്തിൽ ഒരു വലിയ
കത്തിനെ എഴുതും എന്നു അവൻ പറഞ്ഞു. എല്ലാ
വരും നിണക്കു വളരെ സലാം പറഞ്ഞയക്കുന്നു.

സുഖമായിരിക്ക. നിന്റെ പ്രിയമുള്ള

ചാത്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/170&oldid=183790" എന്ന താളിൽനിന്ന് ശേഖരിച്ചത്