ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 166 —

പണ്ടൊരു വൃദ്ധക്കിഴവച്ചാൎക്കൊരു ।
ചെണ്ടപിണഞ്ഞതു ഞാനുരച്ചെയ്യാം ॥
ധാത്രിയിലങ്ങൊരു നഗരെ മുന്നം ।
പാൎത്തൊരു വൃദ്ധൻ താനൊരു ദിവസം॥
തന്നുടെ കഴുതയെ വില്പതിനായി ।
തന്മകനോടും കൂടെ നടന്നാൻ ॥
അന്നവർ തമ്മെപ്പെരുവഴി തന്നിൽ ।
നിന്നൊരു പാന്ഥൻ കണ്ടുരചെയ്താൻ ॥
എന്തൊരു വിഢ്ഢിക്കിഴവനിവൻ പോൽ ।
ഹന്ത വിവേകതയില്ലിവനൊട്ടും ॥
താനും മകനും കാൽനടയായ ।
തിദീനത പൂണ്ടു നടന്നും കൊണ്ടു ॥
കഴുതയെ വെറുതെ നടത്തിപ്പാനി ।
ക്കിഴവനു തോന്നിയതെന്തൊരു മൌഢ്യം ॥
എന്നുര ചെയ്വതു കേട്ടിക്കിഴവൻ ।
തന്മകനെ കഴുതപ്പുറമേറ്റി ॥
ചെറ്റു നടന്നൊരു സമയത്തിങ്കിൽ ।
മറെറാരുവൻ കണ്ടിങ്ങിനെ ചൊന്നാൻ ॥
എന്തെട കുമതെ ബാലക നീയൊരു ।
ചിന്തയശേഷം കൂടാതിങ്ങിനെ ॥
ഖരപൃഷ്ഠം കരയേറി ഞെളിഞ്ഞിഹ ।
പരമസുഖേന നടന്നീടുന്നു ॥
വൃദ്ധൻ ജനകൻ കാൽനടയായി ।
പദ്ധതി തന്നിൽ വടിയും കുത്തി ॥
കഷ്ടിച്ചിങ്ങിനെ കൂന്നു നടപ്പതു ।
ദുഷ്ടചെക്കാ കാണുന്നീലെ ॥
ഇത്ഥം പഥികൻ ചൊന്നതു കേട്ടഥ ।
വൃദ്ധന്മകനെത്താഴയിറക്കി ॥
താനതിനുടെ മേൽ കയറിയിരുന്നു ।
ക്ഷീണതയെന്നിയെ പോകും സമയെ ॥
വേറൊരുവൻ വന്നവനൊടു ചൊന്നാൻ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/172&oldid=183792" എന്ന താളിൽനിന്ന് ശേഖരിച്ചത്