ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 167 —

കൂറില്ലാത്തൊരു വൃദ്ധക്കിഴവ ॥
വേദനയോടും നിന്മകനിങ്ങിനെ ।
പാദമിഴച്ചു നടന്നിടുകയിൽ ॥
മൂഢമതെ നീ കഴുത കരേറി ।
പ്രൗഢി നടിച്ചു നടപ്പതുചിതമൊ ॥
ഇങ്ങിനെ കേട്ടഥ വൃദ്ധന്മകനെയു ।
മങ്ങു കരേറ്റി ഇരുത്തി നടന്നാൻ ॥
മദ്ധ്യെ മാൎഗ്ഗം മറ്റൊരു പാന്ഥൻ ।
വൃദ്ധമനുഷ്യനെ നോക്കിയുരെച്ചാൻ ॥
കിഴവച്ചാരെ കിഴവച്ചാരെ ।
കഴുതയിതാരുടെ നിങ്ങടെ മുതലൊ ॥
അതു കേട്ടുള്ളൊരു ദശമിയുമപ്പോള ।
തെയതെ ഞങ്ങടെ മുതലിദമെന്നാൻ ॥
അതിനഥ കിഴവനൊടുത്തരമായ ।
പ്പഥികൻ പിന്നെയുമിങ്ങിനെ ചൊന്നാൻ ॥
കനിവൊരു തെല്ലും കൂടാതിങ്ങിനെ ।
ഘനതരഭാരം കൊണ്ടിക്കഴുതെ ॥
ക്കുരുതര പീഡ വരുത്തിയ മൂലം ।
പരനുടെ കഴുതയിതെന്നു നിനച്ചേൻ ॥
നിങ്ങളെയല്ലിക്ഖ രമിക്കഴുതയെ ।
നിങ്ങൾ വഹിപ്പതു മംഗലമത്രെ ॥
എന്നുരചെയ്വതു കേട്ടൊരു കിഴവൻ ।
തന്നുടെ മകനൊടു കൂടയിറങ്ങി ॥
ഖരശിശു തന്നുടെ കാലും കൈയും ।
പരിചൊടു കെട്ടി വരിഞ്ഞുമുറുക്കി ॥
തണ്ടിട്ടതിനെ ചുമലിലെടുത്തും ।
കൊണ്ടുനടന്നാരിരുവരു മുടനെ ॥
ഉണ്ടൊരു പാലം തത്ര കടപ്പാൻ ।
വേണ്ടിയതിന്മേലെത്തിയ സമയെ ॥
കണ്ടവരൊക്കയുമാൎത്തു ചിരിച്ചതു ।
കൊണ്ടു വെറുപ്പു പിടിച്ചക്കഴുത ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/173&oldid=183793" എന്ന താളിൽനിന്ന് ശേഖരിച്ചത്