ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 168 —

പരവശ ഹൃദയത്തോടും തന്നുടെ ।
കരചരണങ്ങൾ കുടഞ്ഞുപിടച്ചു ॥
കെട്ടുമറുത്തഥ തണ്ടും വിട്ടപ്പൊ ।
ട്ടക്കഴുത പതിച്ചിതു പുഴയിൽ ॥
ഒട്ടു കുടിച്ചൊരു സലിലത്താൽ വയർ ।
പുഷ്ടിച്ചിങ്ങിനെ വീൎത്തും കണ്ണുകൾ ॥
നട്ടുതുറിച്ചും കൊണ്ടഥ വീൎപ്പും ।
മുട്ടി മരിച്ചിതു കഷ്ടം കരഭം ॥
വൃദ്ധനുമപ്പോൾ ലജ്ജിതനായ്തൻ ।
പുത്രനൊടൊത്തു മടങ്ങി നടന്നു ॥
കഷ്ടം ഞാനെല്ലാരുടെയും ഹൃദ ।
യേഷ്ടം ചെയ്വതിനായി മുതിൎന്നേൻ ॥
ഒട്ടും കഴിവുണ്ടായീലതിനിഹ ।
നഷ്ടം വന്നിതു കഴുതയുമയ്യോ ॥
അത്തലൊടിത്തരമോൎത്തഥ ।
വൃദ്ധൻ പത്തനമതിലുൾപ്പുക്കു വസിച്ചാൻ ॥
പലരുടെ വാക്കുകൾ കേൾപ്പാൻ പോയാൽ ।
ഫലമീവണ്ണം വന്നിടചേരും ॥
മനുജേഷ്ടം ചെയ്വൎക്കൊരു നാളും ।
മനസി വിശിഷ്ടസുഖം വരികില്ല ॥
ദൈവേഷ്ടത്തെയറിഞ്ഞതു നിത്യം ।
ചെയ്വതിനായി മുതിൎന്നു നടന്നാൻ ॥
കൈവരുമഖില സുമംഗലജാലം ।
നൈവച സംശയമെന്നു ധരിപ്പിൻ ॥

3. THE YOUNG MOUSE.

In a crack near the cupboard with dainties provided,
A certain young mouse with her mother resided;
So securely they lived in that snug quiet spot,
Any mouse in the land might have envied their lot.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/174&oldid=183794" എന്ന താളിൽനിന്ന് ശേഖരിച്ചത്