ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 170 —

4. അലംഭാവസൂചകം.

എല്ലാരും തങ്ങൾക്കു ലഭിപ്പതിലുല്ലാസത്തൊടിരിക്കുക. നല്ലു ।
അല്ലായ്കിൽ പുനരപകടമുണ്ടാം ചൊല്ലാമതിനൊരുകഥ ഞാനധുന ॥
പണ്ടൊരുനാൾ ബഹു കണ്ഠതയുള്ളാരു രണ്ടു വിലാളന്മാരൊരുമിച്ചു ।
ഇണ്ടൽ മുഴുത്തു വിശക്കുകയാലകതണ്ടു കലങ്ങിക്കൊണ്ടു നടന്നു ॥
കണ്ടൊരു വിട്ടിൽ പുക്കു തിരഞ്ഞരിയുണ്ടയതൊന്നു കവൎന്നു ഗമിച്ചു ।
കണ്ടിച്ചതിനെ കൊണ്ടഥ പിന്നെ രണ്ടോഹരിചെയ്തിട്ടു പകുത്താർ ॥
ഉണ്ട പകുത്തതു ശരിയാകാഞ്ഞഥ ശണ്ഠ തുടൎന്നിതു പൂച്ചകൾ തമ്മിൽ ।
എന്റെതു ചെറിയതു നിന്റെതു വലിയതു നിന്റെതു നല്കീടെന്റെതു
[തരുവൻ ॥
നിന്റെതു വേണ്ട നമുക്കിതു മതി പുനരെന്റെതു ഞാൻ തവ തരികയു
[മില്ല ।
തൎക്കിച്ചിങ്ങിനെ നില്ക്കുമ്പോഴൊരു മൎക്കടനവിടെ വന്നുരച്ചെയ്താൻ ॥
തൎക്കിക്കുന്നതു ദുൎഗുണമത്രെ സൽഗുണവാന്മാരല്ലയൊ നിങ്ങൾ ।
ശണ്ഠ വെടിഞ്ഞതുകൊണ്ടു ഭവാന്മാരുണ്ടയതെൻകരതണ്ടിൽ തരുവിൻ ॥
തെല്ലുമൊരേറക്കുറവു വരാതെ തുല്ല്യാംശേന പകുത്തു തരാം ഞാൻ ।
പൂച്ചകളതു കേട്ടവനുടെ കയ്യിൽ വാച്ചൊരു കുതുകമൊടുണ്ട കൊടുത്തു ॥
വഞ്ചകനാകിയ മടൎക്കനിചനു നെഞ്ചുകുളിൎത്തിതു കിട്ടിയസമയെ ।
കിഞ്ചനപോലുമവൎക്കു കൊടാതച്ചഞ്ചലമതികളെ വഞ്ചിപ്പതിനായി ॥
കൊണ്ടുനിനച്ചവനുണ്ടകൾ തൻകൈരണ്ടിലുമാക്കി കൊണ്ടുരചെ
[യ്താൻ ।
ഇക്കഷണം പുനരക്കഷണത്തിൽ പൊക്കവുമേറും ഘനവുമതേറും ॥
മുറ്റുമതോടിദമൊക്കണമെങ്കിൽ ചെറ്റു കടിച്ചെ മതിയാകുള്ളു. ।
എന്നു പറഞ്ഞവനൊന്നു കടിച്ചാനന്യം വലുതായ്തീൎന്നു തദാനീം ॥
തെറ്റന്നതിനെയുമൊട്ടുകടിച്ചു ചെററതുനേരം മറ്റതു വലുതായി ।
വങ്കിത മതിയാം വാനരനീചൻ വൻചതികൊണ്ടുടനുണ്ടയതേവം ॥
മിക്കതുമില്ലാതാക്കിയവൻ വയർ പൊക്കമിയന്നഥ വീൎത്തു തുടങ്ങി ।
ആഖുദ്വേഷികളതു കണ്ടുടനെ ശോകത്തോടവനോടുരചെയ്തു ॥
അയ്യോ മൎക്കട കൎക്കശ നീയിഹ പൊയ്യാൽ വഞ്ചന ചെയ്യുവതെന്തു ।
താൎക്കികരാകിയ ഞങ്ങടെ തൎക്കം തീൎക്കുവതിന്നായ്വന്നൊരു നീ ബഹു ॥
മൂൎഖതയോടും വഞ്ചിച്ചീടുവതാൎക്കു സഹിക്കും മൎക്കടകുമതെ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/176&oldid=183796" എന്ന താളിൽനിന്ന് ശേഖരിച്ചത്