ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 171 —

ചെയ്യരുതിങ്ങിനെ കൈതവമിനി നിൻ കയ്യിലതെങ്കിലുമിങ്ങു ത
[രേണം ॥
പയ്‌പെരുതെങ്ങൾക്കയ്യൊ ശിവ ശിവ പൊയ്‌പറകെന്നു നിനച്ചീട
[രുതെ ।
ഉന്ദുരുഖാദികളഴലൊടുമിങ്ങിനെ ചൊന്നൊരു മൊഴി കേട്ടവനുര
[ചെയ്തു ॥
നന്നല്ലിങ്ങിനെ ദോഷാരോപണമെന്നിൽ ചെയ്വതു നിങ്ങൾക്കധുനാ ।
ദോഷികളാകിയ മൂഷികർതമ്മെ ദ്വേഷിച്ചറുതി വരുത്തി പ്രജകടെ ॥
ക്ലേശം തീൎപ്പൊരു നിങ്ങൾക്കൊരുവൻ ദോഷം ചെയ്കിൽ ബഹു
[ഭോഷൻ ।
നിങ്ങടെ വാദം തീൎപ്പത്തിനല്ലാതിങ്ങൊന്നിനുമഭിലാഷവുമില്ല ॥
എന്നതു നിനയാതിന്നിഹ നമ്മെ ദുൎന്നയനെന്നു നിനപ്പതു കഷ്ടം ।
നമ്മുടെ കാൎയ്യമശേഷം വിട്ടിഹ നിങ്ങടെ കാൎയ്യം ശുഭമായ്തീൎപ്പാൻ ॥
ഇതുവരെയും ഞാൻ യത്നം ചെയ്തേനതിനുടെ കൂലി തരേണം നിങ്ങൾ ।
കൂലികൊടാതൊരു പണി ചെയ്യിച്ചതു ചേലല്ലെന്നതു വിശ്രുതമല്ലൊ ॥
ഉത്തമരാകിയ നിങ്ങൾക്കൊട്ടും യുക്തമതല്ല വിചാരിച്ചാലും ।
കാശും പണവും നിങ്ങൾക്കില്ലെന്നാശയമതിൽ ഞാനറിയുന്നതിനാൽ ॥
എന്നുടെ കയ്യിൽ ശേഷിച്ചതു ഞാൻ തിന്നുവനിപ്പൊൾ കൂലിതരേണ്ട ।
എന്നുരചെയ്തുടനുണ്ടയശേഷം തിന്നു മുടിച്ചു കുരങ്ങു ഗമിച്ചു ॥
അതിമോഹികളാം പൂച്ചകൾ തങ്ങടെ മതിമോശത്തെയറിഞ്ഞഴൽ പൂ
[ണ്ടാർ ।
അതുകാരണമായി തങ്ങൾക്കുള്ളതു മതിയെന്നോൎക്കുവിനെല്ലാജനവും ॥
അതുകൂടാതിഹ മദ്ധ്യസ്ഥതയിൽ ചതിയന്മാരെയുമാക്കുകയരുതെ ।

15*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-2.pdf/177&oldid=183797" എന്ന താളിൽനിന്ന് ശേഖരിച്ചത്